Sunday 10 March 2019

കരിന്തണ്ടൻ സ്മൃതിദിന യാത്രയുടെ സമാപന സമ്മേളനത്തിൽ ABVP ദേശീയ സെക്രട്ടറി ശ്രീ. പി. ശ്യാംരാജ് അഭിസംബോധന ചെയ്തു സംസാരിച്ചു.
#PEEP





Friday 1 March 2019

ABVP ജില്ലാ സമ്മേളനം വിദ്യാർഥിറാലി


"കരുത്തുറ്റ  ഭാരതം  കരുത്തേകാൻ  വിദ്യാർത്ഥി"

ABVP  ജില്ലാ സമ്മേളനം   വിദ്യാർഥിറാലി
---------------------------------------------------------------

 "സെ നോ ടു വാർ ക്യാമ്പയിനല്ല സെ നോ ടു ടെററിസ്സം ക്യാമ്പയിനുകളാണ് വേണ്ടത് - എബിവിപി

പെരുമ്പാവൂർ: സെ നോ ടു വാർ ക്യാമ്പയിനല്ല സെ നോ ടു ടെററിസ്സം ക്യാമ്പയിനുകളാണ് വേണ്ടത് എന്ന് എബിവിപി ദേശീയ സെക്രട്ടറി പി. ശ്യാംരാജ്.

കരുത്തുറ്റ ഭാരതം കരുത്തേകാൻ വിദ്യാർത്ഥി എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച എറണാകുളം ജില്ലാ വിദ്യാർത്ഥി സമ്മേളനം ഉത്‌ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ  യുദ്ധത്തിനായി കോപ്പുകൂട്ടുന്നുയെന്ന വ്യാജ പ്രചാരണങ്ങൾ തീവ്ര ഇസ്ലാമിക സംഘടനകളും, ഇടതുപക്ഷ സംഘടനകളും അഴിച്ചു വിടുന്നുണ്ട്. നിലനില്പിനായുള്ള പോരാട്ടത്തെ യുദ്ധമായി ചിത്രീകരിക്കുന്നത് ഒരു പ്രിത്യേക അജണ്ടയുടെ ഭാഗമായാണ്. ഇത്തരം പ്രവർത്തനങ്ങളെ വിദ്യാർത്ഥികൾക്കുമുന്നിൽ തുറന്നുകാട്ടുമെന്നും  ക്യാമ്പസുകളിൽ വേരുറപ്പിക്കാൻ നിൽക്കുന്ന തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നൂറുകണക്കിന് വിദ്യാർത്ഥികളുമായി ജില്ലാ വിദ്യാർത്ഥി റാലി പെരുമ്പാവൂർ നഗരത്തിൽ പ്രദക്ഷണം ചെയ്തുകൊണ്ട് സമ്മേളന നഗരിയിൽ അവസാനിച്ചു.
വിദ്യാർത്ഥികൾ ബലിദാനികളുടെ  ചിത്രങ്ങൾക്കുമുന്നിലും, പുൽവാമയിലെ വീരമൃത്യു വരിച്ച ജവാൻമാർക്ക് മുന്നിലും ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ട് സമ്മേളനം ആരംഭിച്ചു. ജില്ലാ സെക്രട്ടറി വി യു ലിബീഷ് സ്വാഗതമാശംസിച്ചു. ജില്ല പ്രസിഡന്റ് ആര്യൻ അജി അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി വിഷ്ണു ഗോമുഘം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വിദ്യാർത്ഥി പ്രമുഖ് ഗ്രീഷ്മ രഘു, ജില്ലാ സമിതി അംഗം ആതിര എന്നിവർ സംസാരിച്ചു.








കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ

 കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ.. എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനം റദ്ദാക്കണം എന്നാവിശ്യപ്പെട്ട്...