Monday 29 April 2019

save shanthivanam -ABVP

#save
#shanthivanam
ഇന്ന്  ദേശിയ സെക്രട്ടറി  P.ശ്യാംരാജ് എറണാകുളം ജില്ലയിലെ ABVP പ്രവർത്തകരോടൊപ്പം പറവൂർ ശാന്തി വനം സന്ദർശിച്ചു.

ഒരു സർക്കാർ സ്പോൺസേഡ് കൊലപാതകം.
നൂറു കണക്കിന് ചിത്രശലഭങ്ങളും, പക്ഷി ലതാദികളുമാണ് ശാന്തിവനം വെട്ടി നശിപ്പിയ്ക്കുമ്പോൾ ഇല്ലാതാവുന്നത്. മൂന്ന് കാവുകളും, മൂന്ന് കുളങ്ങളും ഒട്ടനവധി ജീവജാലങ്ങളും അടങ്ങുന്ന രണ്ടേക്കർ വനഭൂമി.KSEBയുടെ ടവർ സ്ഥാപിയ്ക്കുന്നതിനായാണ്   ഈ സ്ഥലം സർക്കാർ ഏറ്റെടുത്തത്. വേദനയോടു കൂടി മാത്രമേ ഈ കാട് വെട്ടിനശിപ്പിച്ചത് കണ്ടു നിൽക്കാൻ ആയുള്ളൂ. . വിരോധാഭാസം എന്തെന്നാൽ മറ്റൊരു ഇലക്ട്രിക് ലൈൻ വലിയ്ക്കാൻ മറ്റൊരു എളുപ്പവഴി , KSEB മുൻ ചെയർമാന്റെ മകന്റെ ഭൂമി വഴി ഉണ്ട്. എന്നാൽ അതിനെ സംരക്ഷിയ്ക്കാനാണ് മറ്റൊരു വളഞ്ഞ വഴിയിലൂടെ ശാന്തി വനം വെട്ടി നശിപ്പിയ്ക്കുന്നത്.











ഇത് കടുത്ത അനീതിയാണ്. മറ്റൊരാളുടെ ഭൂമി സംരക്ഷിക്കുവാനായി, യുക്തിയ്ക്ക് നിരക്കാത്ത രീതിയിൽ ടവർ റൂട്ട് മാറ്റിയിരിക്കുന്നു. ശാന്തിവനത്തിലെ വീട്ടിനുള്ളിൽ താമസിക്കുന്ന രണ്ടു സ്ത്രീകളോടുള്ള മനുഷ്യാവകാശ ലംഘനമാണ്. വരും തലമുറയോടുള്ള ചതിയാണ്.

ശാന്തി വനം സംരക്ഷിക്കുന്നതിനായി, ABVP സമര രംഗത്തേക്കിറങ്ങുന്നു.കേരളത്തിലെ വിദ്യാർത്ഥികളോടും, യുവാക്കളോടും, രാഷ്ട്രീയ ഭേദമന്യേ സമര രംഗത്തേക്കിറങ്ങുവാൻ ഞങ്ങൾ ആഹ്വാനം ചെയ്യുന്നു....,,,
അനീതിയ്ക്കെതിരെ, പ്രകൃതിയ്ക്കായി, വരും തലമുറയ്ക്ക് വേണ്ടി നമ്മൾ സമരം ചെയ്തേ മതിയാവൂ...
എബിവിപിയുടെ ഈ വർഷത്തെ സംസ്ഥാന പഠനശിബിരം  ധീരബലിദാനികളുടെ മണ്ണിൽ ജൂൺ 7, 8, 9 തീയതികളിൽ  നടക്കും
#കണ്ണൂർ 
#abvp_kerala


കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ

 കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ.. എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനം റദ്ദാക്കണം എന്നാവിശ്യപ്പെട്ട്...