Tuesday 15 September 2020

ABVP മാർച്ചിന് നേരെ പോലീസ് നരനായാട്ട്

 

ABVP  മാർച്ചിന് നേരെ പോലീസ് നരനായാട്ട്














ABVP  മാർച്ചിന് നേരെ പോലീസ് നരനായാട്ട്
സ്വർണക്കള്ളക്കടത്തുകേസിൽ കുറ്റാരോപിതനായ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീൽ രാജിവെച്ച് അന്വേഷണം നേരിടണം ആവശ്യപ്പെട്ടുകൊണ്ട്  ABVP എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ എറണാകുളം താലൂക് ഓഫിലേക്കുനടത്തിയ മാർച്ചിൽ ആണ് പൊലീസ് അക്രമം അഴിച്ചു വിട്ടത്‌ .
സ്വർണക്കള്ളക്കടത്തുകേസിന് തീവ്രവാദബന്ധമുണ്ടെന്ന സാഹചര്യം നിലനിൽക്കുമ്പോഴാണ്  സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്തിട്ടുള്ളത്. സർക്കാരിന്റെ മന്ത്രിസഭയിലുള്ളവർ പോലും രാജ്യദ്രോഹപ്രവർത്തനം നടത്തുമ്പോൾ അവരെ സംരക്ഷിക്കുന്ന നിലപാടുകളുമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ട് പോവുന്നത്. മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് എബിവിപി നടത്തിയ സമാധാനപരമായി നടത്തിയ പ്രതിഷേധ മർച്ചിലേക്ക് അന്ന് പോലീസ് ലത്തിയും ജലപീരങ്കിയും ഉപയോഗിച്ചു അക്രമം നടത്തിയത് . ആക്രമണത്തിൽ ABVP സംസ്ഥാന സെക്രട്ടറി M M ഷാജി ,സംസ്ഥാന ജോയിൻ സെക്രട്ടറി വിഷ്ണു ഗോമുഖം, ജില്ലാ പ്രസിഡന്റ് ആര്യൻ അജി എന്നിവർക്ക് പരിക്കേറ്റു. ദേശീയനിർവാഹക സമതി അംഗം അപർണ sp  ജില്ലാ സെക്രട്ടറി A M കിരൺ. സംസ്ഥാന പ്രവർത്തക സമിതി അംഗം അമർനാഥ് ശർമ്മ. സംസ്ഥാന സമിതി അംഗങ്ങൾ ആയ     വിഗ്നേഷ് M S,  ഗോകുൽ രാജ്, അച്ചു പ്രസന്നൻ  തുടങ്ങിയ പ്രവർത്തകരെ പോലീസ് അറസ്റ് ചെയിതു നീക്കി


കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ

 കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ.. എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനം റദ്ദാക്കണം എന്നാവിശ്യപ്പെട്ട്...