Tuesday 30 May 2017




ABVP സംസ്ഥാന മീഡിയാ ഇൻചാർജ്
 ശ്രീ K K മനോജ് എഴുതുന്നു....

            കോടതിയിൽ ആര് കൊടുത്താലും സ്റ്റേ വാങ്ങാം. അതു കണ്ട് സഖാക്കൾ സന്തോഷിക്കുന്നതിന് വകയില്ല എന്ന് ആദ്യമേ പറയട്ടെ...

പിന്നെ കേരളം കേരളം എന്ന് പറഞ്ഞ് നിങ്ങൾ ഞെളിയുന്നതെന്തിനാണ്. കേരളം നിങ്ങൾക്ക് മാത്രമുള്ളതാണെന്ന് നിങ്ങൾ കരുതരുത്. കേരളത്തിൽ സംഘപരിവാർ വളരുകയാണെന്ന ബോധ്യം വേണം.

ഇനി നിങ്ങടെ കേരളം പറഞ്ഞല്ലോ.. ഞാൻ ചുമ്മാ അങ്ങ് സമ്മതിക്കാം... എങ്കിൽ...
1. കോഴിക്കോട് കാസർഗോഡ് മലപ്പുറം പെരുമ്പാവൂർ പൂന്തുറ എന്നിവിടങ്ങളിൽ പന്നി സുലഭമല്ലാത്തത് കിട്ടാനില്ലാത്തത് എന്തു കൊണ്ടാണ്...
2. നോമ്പ് ആയാൽ പല സ്ഥലത്തും ഭക്ഷണം പോലും കിട്ടാത്തത് എന്തുകൊണ്ട്...
3. കുരിശ് വിശ്വാസികളുടെ പ്രതീകമെന്നു പറഞ്ഞ സഖാക്കൾക്ക് എന്തുകൊണ്ട് ഗോവ് വിശ്വാസികളുടെ പ്രതീകമാകുന്നില്ല.
4. എല്ലാ മത വിശ്വാസവും സംരക്ഷിക്കാൻ മുന്നോട്ട് വരാത്തത് എന്ത് കൊണ്ട്.
5. ഈ നോമ്പ് കാലത്ത് മുസ്ലീം സഖാക്കളെ പകൽ ബീഫ് കഴിപ്പിക്കാമോ, അല്ലെങ്കിൽ പന്നിമാംസം കഴിപ്പിക്കാമോ.. അലെങ്കിൽ എന്തെങ്കിലും കഴിപ്പിക്കാമോ.
ഇതൊക്കെ നിങ്ങൾ പറഞ്ഞ കേരളത്തിൽ നടക്കുന്നു.

ഇലക്ഷന് മുമ്പ് BJP പ്രകടന പത്രികയിൽ സമ്പൂർണ ഗോവധ നിരോധനം കൃത്യമായി പറയുന്നു. അത് മുൻ നിർത്തി ഇലക്ഷൻ പ്രചരണം നടന്നു. നിങ്ങൾ പറയുന്ന കേരളത്തിൽ ഉൾപ്പെടെ BJP ദേശീയ തലത്തിൽ കേന്ദ്ര, സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വോട്ടുകൾ നേടി പല സ്ഥലത്തും വർദ്ധിപ്പിച്ച് തൂത്തുവാരി ജയിച്ചു. നിങ്ങളും മത്സരിച്ചു. പക്ഷെ നിങ്ങളെ ജനം പുറങ്കാലുകൊണ്ട് ചവിട്ടി പുറത്താക്കി. ആ പ്രകടന പത്രിക BJP നടപ്പിലാക്കുക എന്നതാണല്ലോ ജനാധിപത്യ മര്യാദ. അത് NDA ചെയ്യുന്നു.

കന്നുകാലി സംരക്ഷണം. ഗോവധ നിരോധനം BJP യുടെ, NDA യുടെ അജണ്ടയും ആണ്. അത് അറിഞ്ഞു കൊണ്ട് തന്നെയാണ് സർവ്വ മതങ്ങളിലും വിശ്വസിക്കുന്ന ഇന്ത്യൻ ജനത വോട്ടു ചെയ്തു മഹാ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചത്. NDA ഒരു സാഹചര്യത്തിലും ഇക്കാര്യം മറച്ച് വച്ചിട്ടില്ല. യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുക..

ഇനി ഇതൊന്നും BJP തുടങ്ങിയതല്ല ..

മഹാത്മ ഗാന്ധി, മദൻ മോഹൻ മാളവ്യ, സ്വാമി വിവേകാനന്ദൻ, ശ്രീനാരായണ ഗുരുദേവൻ തുടങ്ങിയവരൊക്കെ മുൻപ് പറഞ്ഞിട്ടുണ്ട് എന്ന് സഖാക്കൾ ഓർക്കണം.

ഇത് കൂടാതെ.. നെഹ്റുവും ഇന്ധിരാഗാന്ധിയും പറഞ്ഞിട്ടുണ്ട്...

കേന്ദ്ര സർക്കാർ ഉത്തരവിന്റെ അടിസ്ഥാനം Prevention of Cruelity to Animals Act 1960, ആണ്.

ജവഹർ ലാൽ നെഹ്റു പ്രധാനമന്ത്രി ആയിരിക്കെ 1960 ൽ പാർലമെന്റ് പാസ്സാക്കിയ നിയമം രാജ്യത്തു നിലവിൽ ഉണ്ട്.

പശുവിന് മാത്രമല്ല ഈ നിബന്ധന ബാധകം.1960 ലെ നിയമം അനുസരിച്ചു പശു, പോത്ത്, കാള, എരുമ , ഒട്ടകം എന്നിവ ഈ നിയമത്തിന്റെ പരിധിയിൽ വരും. കോഴി ആട് പന്നി എന്നിവക്കൊന്നും ഈ നിയമം ബാധകമല്ല.

ഇന്ത്യയിലെ 15 ഓളം സംസ്ഥാനങ്ങളിൽ ബീഫ് നിരോധിച്ചത് കോൺഗ്രസ് സർക്കാർ ആണ്.

ഇന്ദിര ഗാന്ധിയിടെ കൂടെ തെരെഞ്ഞെടുപ്പ് പോസ്റ്ററിൽ സ്വന്തം തല കൂടി വക്കാൻ ഭാഗ്യം ഉണ്ടായ ഏക മൃഗം പശു ആണ്.

നിയമം നിർമ്മാണം, അമേൻഡ്‌മെന്റ എന്നിവ കേന്ദ്ര സർക്കാർ ആണെങ്കിലും, Live Stock Management സംസ്ഥാന സർക്കാരിന്റെ പരിധിയിൽ ആണ് വരുന്നത്. നിയമം കൃത്യമായി നടപ്പാക്കേണ്ടത് അതത് സംസ്ഥാന സർക്കാറുകൾ ആണ്. കേരളത്തിൽ ഈ നിയമം ഉറപ്പാക്കേണ്ടത് പിണറായി വിജയന്റെ സർക്കാർ ആണ്.

അവസാനം പറയട്ടെ... FB യിലെ ഗീർവാണമല്ല ജനസ്വധീനത്തിന്റെ അളവ്, അതിന് ജനങ്ങളിലേക്ക് ഇറങ്ങണം നല്ല സംഘടനാ പ്രവർത്തനം വേണം. അത് ഇന്ത്യയിൽ സംഘപരിവാറിന് CPM നേക്കാൾ വളരെ വലുതാണെന്ന് മനസിലാക്കുക..

No comments:

Post a Comment

കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ

 കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ.. എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനം റദ്ദാക്കണം എന്നാവിശ്യപ്പെട്ട്...