Tuesday 27 June 2017

ABVP പ്രവർത്തകർ സംസ്കൃത സർവകലാശാല VC ദിലീപ് കുമാർ സാറിനെ പൊന്നാട അണിയിക്കുന്നു


ABVP പ്രവർത്തകർ സംസ്കൃത സർവകലാശാല VC ദിലീപ് കുമാർ സാറിനെ പൊന്നാട അണിയിക്കുന്നു


കാലടി ശ്രീശങ്കര സംസ്കൃത സർവ്വകലാശാലയിലെ തന്റെ ചുമതല ഭംഗിയായി പൂർത്തിയാക്കിയ  വൈസ് ചാൻസലർ ശ്രീ എം സി ദിലീപ് കുമാർ സാറിന് യാത്രയയപ്പിന്റെ ഭാഗമായി ABVP പ്രവർത്തകർ പൊന്നാട അണിയിച്ചു ആദരിക്കുന്നു..🚩🚩🚩

Monday 26 June 2017

ചികിത്സ കിട്ടാതെ ജനങ്ങൾ പനിച്ചു മരിക്കുന്ന സമയത്തു തന്നെ, ചികിത്സ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഫീസ് വർദ്ധിപ്പിച്ച സർക്കാരിനെ സാമൂഹ്യ ദ്രോഹി എന്നാണ് വിളിക്കേണ്ടത്.- P. ശ്യാം രാജ്, ABVP സംസ്ഥാന സെക്രട്ടറി


ചികിത്സ കിട്ടാതെ ജനങ്ങൾ പനിച്ചു മരിക്കുന്ന സമയത്തു തന്നെ, ചികിത്സ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഫീസ് വർദ്ധിപ്പിച്ച സർക്കാരിനെ സാമൂഹ്യ ദ്രോഹി എന്നാണ് വിളിക്കേണ്ടത്.

മെഡിക്കൽ PG ഫീസ് വർദ്ധിപ്പിച്ചപ്പോഴേ കുറുക്കന്റെ കണ്ണ് എങ്ങോട്ടെന്ന് മനസിലായതാണ്. ഓരോ വർഷവും നൂറിരട്ടിയോളം ഫീസ് വർദ്ധിപ്പിക്കുന്നതിലൂടെ ടോപ് ക്ലാസിന് മാത്രം ഡോക്ടറായി മാറാനുള്ള സാഹചര്യമാണ്  ഒരുക്കുന്നത്. നന്നായി പഠിക്കുന്ന മധ്യ വർഗ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് അവസരം പൂർണമായി നഷ്ടപ്പെടും.

ഇതിന്റെ ഫലം, വരും കാലങ്ങളിൽ മികച്ച ഡോക്ടർമാർ കേരളത്തിൽ ഉണ്ടാവില്ല എന്നതാണ്.

ഈ സാമൂഹ്യ ദ്രോഹ നടപടിക്കെതിരെ ABVP സമരത്തിലേയ്ക്ക് - P. ശ്യാം രാജ്, ABVP സംസ്ഥാന സെക്രട്ടറി

Saturday 24 June 2017

കള്ളിച്ചിത്ര ആദിവാസി കോളനിയിലെ 42 കുരുന്നുകളുടെ പഠനം എബിവിപി എറ്റെടുത്തു.

കള്ളിച്ചിത്ര ആദിവാസി കോളനിയിലെ 42 കുരുന്നുകളുടെ പഠനം എബിവിപി എറ്റെടുത്തു.സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ് കുട്ടികൾക്ക് പഠനോപകരണ വിതരണം ഉദ്ഘടനം ചെയ്യുന്നു സർക്കാർ അകറ്റി നിർത്തിയ കാടിന്റെ മക്കളെ സംരക്ഷിക്കുകയാണ് എബിവിപി... 


Monday 19 June 2017

ABVP പ്രവർത്തകർ സർവകലാശാല വൈസ് ചാൻസലർ എം. സി ദിലീപ് കുമാറിനെ ഉപരോധിക്കുന്നു...

ABVP പ്രവർത്തകർ സർവകലാശാല വൈസ് ചാൻസലർ എം. സി ദിലീപ് കുമാറിനെ ഉപരോധിക്കുന്നു...

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിൽ SFI ഗുണ്ടായിസം..
നിരവധി ABVP പ്രവർത്തകർക്ക് പരിക്കും...
സമാധാനഅന്തരീക്ഷം നിരന്തരമായി തകർക്കുന്നതിനെതിരെയും യൂണിവേഴ്സിറ്റിയിലെ ചിലരുടെ പക്ഷപാതപരമായ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും വേണമെന്ന  വിഷയങ്ങളിൽ ഉയർത്തി, ഈ വിഷയത്തിൽ എത്രയും പെട്ടന്ന്  നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ABVP സംസ്‌കൃത സർവ്വകലാശാല യൂണിറ്റ് പ്രസിഡന്റ് അരുൺ, വൈസ് പ്രസിഡന്റ് രതീഷ്, കാലടി നഗർ ജോയിന്റ് സെക്രട്ടറി കിരൺ എന്നിവരുടെ നേതൃത്വത്തിൽ ABVP പ്രവർത്തകർ സർവകലാശാല വൈസ് ചാൻസലർ എം. സി ദിലീപ് കുമാറിനെ ഉപരോധിക്കുന്നു...


Monday 12 June 2017

മൂവാറ്റുപുഴയിൽ ABVP പ്രവർത്തകർക്ക് നേരെ അക്രമം..

മൂവാറ്റുപുഴയിൽ ABVP പ്രവർത്തകർക്ക് നേരെ DYFI ഗുണ്ടകളുടെ വ്യാപക അക്രമം...
മാരകായുധങ്ങൾ ഉപയോഗിച്ചു നടത്തിയ ആക്രമത്തിൽ ABVP മുവാറ്റുപുഴ നഗർ പ്രസിഡന്റ് ശ്രീ രഞ്ചിത്, എബിവിപി വെളളൂർക്കുന്നം യൂണിറ്റ് പ്രസിഡന്റ് അരുൺ എന്നിവരേയും നിരവധി ABVP പ്രവർത്തകരേയും DYFI ഗുണ്ടകൾ ആക്രമിച്ചു...

ABVP യുടെ പ്രവർത്തനം ശക്തമായതിൽ വിറളി പിടിച്ചാണ് DYFI ഗുണ്ടകൾ ABVP പ്രവർകർക്കെതിരെ DYFI അക്രമണം അഴിച്ചു വിട്ടത്..

സെമിനാരിപ്പടി_റോഡ്‌_സഞ്ചാര_യോഗ്യമാക്കുക - #ABVP_UC

#സെമിനാരിപ്പടി_റോഡ്‌_സഞ്ചാര_യോഗ്യമാക്കുക - #ABVP_UC

 ആലുവ സെമിനാരിപ്പടി റോഡ്‌ സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്‌ എബിവിപി യു.സി കോളേജ് യൂണിറ്റ് പ്രവർത്തകർ വാഴ നട്ടു പ്രതിഷേധിച്ചു. മാസങ്ങളായി തകർന്നു കിടക്കുന്ന റോഡ്‌ വളരെയധികം ശോചനീയാവസ്ഥയിലാണ്.
ദിനം പ്രതി 200ൽ അധികം കോളേജ് വിദ്യാർത്ഥികളും നാട്ടുകാരും സഞ്ചരിക്കുന്ന റോഡാണിത്. ഒരു ശക്തമായ മഴ പെയ്തു കഴിഞ്ഞാൽ പിന്നെ റോഡിലെ കുഴികളിൽ എല്ലാം വെള്ളം കെട്ടി നിന്ന് പിന്നീട് നടക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഒരേ സമയം വാഹനവുമായി വരുന്നവരും കാൽനടയാത്രക്കാരും സഞ്ചരിക്കുമ്പോൾ വലിയ ദുരിതം ആണ് നേരിടേണ്ടി വരുന്നത്. കോളേജിൽ ഒന്നാം വർഷ വിദ്യാർഥികൾക്ക്‌ കൂടി ക്ലാസുകൾ ആരംഭിച്ചാൽ രാവിലെയും വൈകുന്നേരവുമായി ഇത് വഴി സഞ്ചരിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂടും.ആയതിനാൽ എത്രയും പെട്ടെന്ന് നിലവിലെ അവസ്ഥക്കു മാറ്റം വരുത്തണം അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകും....








ABVP Ernakulam
ABVP ERNAKULAM twitter account-
https://mobile.twitter.com/AbvpErnakulam

Subscribe ABVP ERNAKULAM YOUTUBE CHANNEL - 
https://m.youtube.com/channel/UC1FPmcWJCpApqUFAUZK0jUw

ABVP ERNAKULAM official facebook page -
 https://www.facebook.com/abvpekm/

ABVP ERNAKULAM blog - 
http://ernakulamabvp.blogspot.in/2017/05/ernakulam.html?m=1

Sunday 11 June 2017

താങ്ങായി തണലായി ABVP

താങ്ങായി  തണലായി ABVP

ABVP യു സി കോളേജ് ആലുവ  യൂണിറ്റിന്റെ നേതൃത്വത്തിൽ കടുങ്ങല്ലൂരിലെ രുക്മിണി  ബാലികസദനത്തിലെ  വിദ്യാർഥിനികൾക്ക് പഠനോപകരണ വിതരണം നടത്തി.
#Abvp_UC
UC COLLEGE  യിലെ ABVP പ്രവർത്തകർക്കും പ്രവർത്തനത്തിനും അഭിവാദ്യങ്ങൾ...

ABVP Ernakulam
https://www.facebook.com/abvpekm/




Saturday 10 June 2017

മൂവാറ്റുപുഴയിൽ ABVP പ്രവർത്തകർക്ക് നേരെ DYFI ഗുണ്ടകളുടെ വ്യാപക അക്രമം

മൂവാറ്റുപുഴയിൽ ABVP പ്രവർത്തകർക്ക് നേരെ DYFI ഗുണ്ടകളുടെ വ്യാപക അക്രമം...
മാരകായുധങ്ങൾ ഉപയോഗിച്ചു നടത്തിയ ആക്രമത്തിൽ ABVP മുവാറ്റുപുഴ നഗർ പ്രസിഡന്റ് ശ്രീ രഞ്ചിത്, എബിവിപി വെളളൂർക്കുന്നം യൂണിറ്റ് പ്രസിഡന്റ് അരുൺ എന്നിവരേയും നിരവധി ABVP പ്രവർത്തകരേയും DYFI ഗുണ്ടകൾ ആക്രമിച്ചു...

ABVP യുടെ പ്രവർത്തനം ശക്തമായതിൽ വിറളി പിടിച്ചാണ് DYFI ഗുണ്ടകൾ ABVP പ്രവർകർക്കെതിരെ DYFI അക്രമണം അഴിച്ചു വിട്ടത്..
ABVP ERNAKULAM 

Wednesday 7 June 2017

Abvp എറണാകുളം
അവകാശങ്ങൾ നേടിയെടുക്കും
വിദ്യാർത്ഥി പ്രതിഷേധം ആളിക്കത്തുന്നു.
കൺസഷൻ നിർത്തലാക്കിയ സർക്കാർ നടപടിക്കെതിരെ എറണാകുളത്തെ #ABVP പ്രവർത്തകർ K.S.R.T.C. DTO യെ ഉപരോധിക്കുന്നു.
പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു .

https://youtu.be/LWD8u2qgmxg
https://youtu.be/LWD8u2qgmxg

Monday 5 June 2017

ABVP ERNAKULAM


https://youtu.be/fjXMzr74TZQ


എറണാകുളം ജില്ലയിലെ വിവിധ കോളേജുകളിൽ പരിസ്ഥിതി ദിനാഘോഷ ഭാഗമായി ABVP പ്രവർകർ വൃക്ഷതൈകൾ നടുന്നു....


അതിക്രമിച്ചു കടക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് ബോര്‍ഡ് വെച്ച് തന്റെ പൂന്തോട്ടം കുട്ടികള്‍ കടക്കാതിരിക്കാന്‍വേണ്ടി പൂട്ടിയിച്ച ഒരാളുടെ കഥ ഓസ്‌ക്കാര്‍ വൈല്‍ഡ് എഴുതിയിട്ടുണ്ട്, ദ സെല്‍ഫിഷ് ജയന്റ്. തോട്ടത്തില്‍ കുട്ടികള്‍ വരാതായപ്പോള്‍ കിളികളും പൂമ്പാറ്റയും മറ്റും വിരുന്നുവരാതായി. മരങ്ങള്‍ പൂക്കാതായി.പൂന്തോട്ടമേ അല്ലാതായി. ഒടുക്കം വാതില്‍ തുറന്നുകൊടുത്ത് കുട്ടികള്‍ ഓടിക്കയറിയപ്പോള്‍ പൂന്തോട്ടം പറുദീസയായി. പരിസ്ഥിതിയുമായി മനുഷ്യന്റെ നിഷ്‌ക്കളങ്ക സ്‌നേഹം കൂട്ടുകൂടുമ്പോള്‍ സംഭവിക്കുന്ന മാറ്റത്തിന്റെ ഹരിതാഭയുടെ മാതൃകയാണ് ഇക്കഥ.

പ്രകൃതിയുമായി ഒത്തുചേരാന്‍ ഒന്നിക്കൂ എന്ന ഈ വര്‍ഷത്തെ പരിസ്ഥിതി സന്ദേശം ഭൂമിയിലെ എല്ലാമനുഷ്യര്‍ക്കും ഞാന്‍ പ്രകൃതിയോടൊപ്പം എന്നുപറഞ്ഞ് പുതിയൊരു ബോധ്യത്തിനു മനസുകൊടുക്കാവുന്ന മുദ്രാവാക്യമായിത്തെ മാറുകയാണ്. ഭൂമിക്കു ചരമഗീതം എഴുതാന്‍ പരിസ്ഥിതി നാശംകൊണ്ടു നാം അടുത്തുവരുന്നുവെന്ന് പലതും ഓര്‍മിപ്പിക്കുന്ന വിനാശകരമായ ഒരു ദശാസന്ധിയിലൂടെ കടന്നുപോകുകയാണ് ലോകം. ആഗോള താപനത്തെക്കുറിച്ച് നാം ആശങ്ക തിന്നുമ്പോഴും ഉള്ള മരങ്ങള്‍ വെട്ടി പുതിയ മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയാണ്. ഇന്ന് കേരളത്തിലെമ്പാടുമായി ഒരുകോടി വൃക്ഷതൈകളാണ് നടുന്നത്. പഴയ കുളങ്ങളും തോടുകളും നികത്തി നാം ഇപ്പോള്‍ ആ കുളങ്ങളും തോടുകളും കുഴിച്ചെടുക്കുകയാണ്.

പണ്ട് നിത്യജീവിതത്തോടൊപ്പം അറിയാമായിരുന്ന മരങ്ങളുടെയും പക്ഷികളുടേയും പുഴകളുടേയും നദികളുടേയും പേരുപോലും പുതു തലമുറയ്ക്ക് അറിയാതായി. അവരതു കാണാതെയും കേള്‍ക്കാതെയുമായി. ഇനി അവര്‍ക്ക് വരച്ചും എഴുതിയും പുസ്തകങ്ങളില്‍ നിന്നുമൊക്കെ പഠിക്കണമായിരിക്കും. നമ്മുടെ വീട്ടുമുറ്റത്തേയും പറമ്പിലേയും പച്ചപ്പായിരുന്ന തുളസിയും തുമ്പയും മാവും പേരയും പ്‌ളാവുമൊക്കെ ഓര്‍മ്മയില്‍ ചിക്കിത്തിരയുന്നതായി. തണലിന്റെയും തണുപ്പിന്റെയും മരത്തലപ്പുകള്‍ കുടയായിപ്പിടിച്ചതൊക്കെ കൊഴിഞ്ഞ് ഒരു കാക്കക്കാലിന്റെ തണലുപോലുമില്ലാതെ വെന്ത നാം മലയാളികള്‍ കരഞ്ഞു കരഞ്ഞണ് രണ്ടു മൂന്നു ദിവസം പെയ്ത മഴയെ വരുത്തിയതെന്നു തോന്നുന്നു.

നാല്‍പ്പത്തിനാലു നദികളുണ്ടായിട്ടും നമുക്കു കുടിക്കാനും കുളിക്കാനുമില്ല വെള്ളം. ഓരോ ജലത്തുള്ളിക്കും പൊന്നിന്‍വിലയാണിപ്പോള്‍. നമുക്കു നദികള്‍പോലും വറ്റുമ്പോള്‍ കടലുപോലും വറ്റുന്ന നാടുകളുണ്ട്. ഇസ്രായേലിലെ ചാവുകടല്‍ വറ്റുകയാണ്.

കാടകങ്ങളുടേയും തടാകങ്ങളുടേയും നൈസര്‍ഗികാവസ്ഥയേയും പ്രകൃതിയേയും ഹൃദയത്തിലേറ്റി നടന്നും അവിടെ ജീവിച്ചും ലോകത്തിന് വിപിന ദര്‍ശനത്തിന്റെ നൈതിക ചേതന നല്‍കിയ, സ്വന്തം പേരിനൊപ്പം നിരവധി വിശേഷണങ്ങളുള്ള പ്രകൃതി സ്‌നേഹിയായ തോറോയുടെ വാല്‍ഡന്‍ വായിക്കുമ്പോള്‍ കിട്ടുന്ന പരിസ്ഥിതി സവിശേഷതയുടെ വിശുദ്ധ സ്തന്യം ചുരത്തുന്ന പച്ചപ്പിന്റെ അമൃത് ഒന്നുവേറെ തന്നെ. നിര്‍മല പരിസ്ഥിതിയെക്കുറിച്ചുള്ള ഒരു പാഠപുസ്തകവും കൂടിയാണത്. മനുഷ്യര്‍ക്കൊപ്പം സസ്യങ്ങളും പക്ഷി മൃഗാദികളും ഒരുപോലെ പരിപാലിക്കപ്പെടണമെന്നു നിഷ്‌ക്കര്‍ഷിച്ചവരും അതു നടപ്പാക്കിയവരുമാണ് നമ്മുടെ രാജാക്കന്മാരും മറ്റും. കാടും നദിയും പര്‍വതവുമൊക്കെ ജീവപ്രകൃതിയായി കാണുന്നുണ്ട് നമ്മുടെ ഇതിഹാസങ്ങളും വേദങ്ങളും.കാളിദാസ കൃതികളില്‍ വൃക്ഷങ്ങള്‍ വലിയ കഥാപാത്രങ്ങളായിത്തന്നെ വരുന്നുണ്ട്.

ഇതൊക്കെ ഓര്‍ത്തുകൊണ്ടു തന്നെ അതിജീവനത്തിനു പകരം സ്വതവേയുള്ള ജീവിതംപോലും പരിസ്ഥിതിനാശംകൊണ്ട് പ്രശ്‌നമായിരിക്കെ പഴയ പാപത്തിന്റെ പുതിയ പ്രായശ്ചിത്തംപോലെ വൈകിയ വേളയിലെങ്കിലും പ്രകൃതിയെ ചേര്‍ത്തുപിടിക്കണം നമുക്ക്. ആഗോള താപനത്തെ കുറച്ചുകൊണ്ടുവരുന്ന പാരീസ് ഉടമ്പടിയില്‍ നിന്നും അമേരിക്ക കൊഴിഞ്ഞുപോകാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ വേലത്തരങ്ങള്‍ ആശങ്ക ഉണര്‍ത്തുന്ന ഈ വേളയില്‍ പ്രത്യേകിച്ചും.

കടപ്പാട് : ജന്മഭൂമി



എറണാകുളം മഹാരാജാസ് കോളേജിൽ പരിസ്ഥിതി ദിനാഘോഷ ഭാഗമായി ABVP പ്രവർത്തകർ തൈകൾ നടുന്നു....





പരിസ്ഥിതി ദിനാചരണം ആലുവ യുസി കോളേജ് ഔഷധ ഗുണം ഉള്ള സസ്യങ്ങളും വൃക്ഷതൈകളും ABVP പ്രവർത്തകർ നട്ടു.മലയാള വിഭാഗം അധ്യാപകൻ   MI പുന്നൂസ് ആദ്യ വൃക്ഷ തൈ നട്ടു.
🌱🌳














പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കോതമംഗലം ചേലാട് പോളിടെക്നിക്കിൽ  ABVP പ്രവർത്തകർ വൃക്ഷതൈകൾ നടുന്നു...







ABVP യുടെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാലയത്തിൽ നടന്ന പരിപാടിയിൽ ABVP സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ് പങ്കെടുക്കുന്നു...




Sunday 4 June 2017




മൂവാറ്റുപുഴ വെള്ളുർക്കുന്നം സ്ഥാനീയ സമിതി രൂപീകരണവും നഗർ സ്കൂൾ മെംബെർഷിപ് ഉത്ഘാടനവും നടന്നു
സമിതി പ്രസിഡന്റ് -അരുൺ സ്
               സെക്രെട്ടറി-രോഹിത്
സ്ഥാനീയ സമിതിക്ക് അഭിവാദ്യങ്ങൾ

കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ

 കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ.. എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനം റദ്ദാക്കണം എന്നാവിശ്യപ്പെട്ട്...