Monday 5 June 2017

ABVP ERNAKULAM


https://youtu.be/fjXMzr74TZQ


എറണാകുളം ജില്ലയിലെ വിവിധ കോളേജുകളിൽ പരിസ്ഥിതി ദിനാഘോഷ ഭാഗമായി ABVP പ്രവർകർ വൃക്ഷതൈകൾ നടുന്നു....


അതിക്രമിച്ചു കടക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് ബോര്‍ഡ് വെച്ച് തന്റെ പൂന്തോട്ടം കുട്ടികള്‍ കടക്കാതിരിക്കാന്‍വേണ്ടി പൂട്ടിയിച്ച ഒരാളുടെ കഥ ഓസ്‌ക്കാര്‍ വൈല്‍ഡ് എഴുതിയിട്ടുണ്ട്, ദ സെല്‍ഫിഷ് ജയന്റ്. തോട്ടത്തില്‍ കുട്ടികള്‍ വരാതായപ്പോള്‍ കിളികളും പൂമ്പാറ്റയും മറ്റും വിരുന്നുവരാതായി. മരങ്ങള്‍ പൂക്കാതായി.പൂന്തോട്ടമേ അല്ലാതായി. ഒടുക്കം വാതില്‍ തുറന്നുകൊടുത്ത് കുട്ടികള്‍ ഓടിക്കയറിയപ്പോള്‍ പൂന്തോട്ടം പറുദീസയായി. പരിസ്ഥിതിയുമായി മനുഷ്യന്റെ നിഷ്‌ക്കളങ്ക സ്‌നേഹം കൂട്ടുകൂടുമ്പോള്‍ സംഭവിക്കുന്ന മാറ്റത്തിന്റെ ഹരിതാഭയുടെ മാതൃകയാണ് ഇക്കഥ.

പ്രകൃതിയുമായി ഒത്തുചേരാന്‍ ഒന്നിക്കൂ എന്ന ഈ വര്‍ഷത്തെ പരിസ്ഥിതി സന്ദേശം ഭൂമിയിലെ എല്ലാമനുഷ്യര്‍ക്കും ഞാന്‍ പ്രകൃതിയോടൊപ്പം എന്നുപറഞ്ഞ് പുതിയൊരു ബോധ്യത്തിനു മനസുകൊടുക്കാവുന്ന മുദ്രാവാക്യമായിത്തെ മാറുകയാണ്. ഭൂമിക്കു ചരമഗീതം എഴുതാന്‍ പരിസ്ഥിതി നാശംകൊണ്ടു നാം അടുത്തുവരുന്നുവെന്ന് പലതും ഓര്‍മിപ്പിക്കുന്ന വിനാശകരമായ ഒരു ദശാസന്ധിയിലൂടെ കടന്നുപോകുകയാണ് ലോകം. ആഗോള താപനത്തെക്കുറിച്ച് നാം ആശങ്ക തിന്നുമ്പോഴും ഉള്ള മരങ്ങള്‍ വെട്ടി പുതിയ മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയാണ്. ഇന്ന് കേരളത്തിലെമ്പാടുമായി ഒരുകോടി വൃക്ഷതൈകളാണ് നടുന്നത്. പഴയ കുളങ്ങളും തോടുകളും നികത്തി നാം ഇപ്പോള്‍ ആ കുളങ്ങളും തോടുകളും കുഴിച്ചെടുക്കുകയാണ്.

പണ്ട് നിത്യജീവിതത്തോടൊപ്പം അറിയാമായിരുന്ന മരങ്ങളുടെയും പക്ഷികളുടേയും പുഴകളുടേയും നദികളുടേയും പേരുപോലും പുതു തലമുറയ്ക്ക് അറിയാതായി. അവരതു കാണാതെയും കേള്‍ക്കാതെയുമായി. ഇനി അവര്‍ക്ക് വരച്ചും എഴുതിയും പുസ്തകങ്ങളില്‍ നിന്നുമൊക്കെ പഠിക്കണമായിരിക്കും. നമ്മുടെ വീട്ടുമുറ്റത്തേയും പറമ്പിലേയും പച്ചപ്പായിരുന്ന തുളസിയും തുമ്പയും മാവും പേരയും പ്‌ളാവുമൊക്കെ ഓര്‍മ്മയില്‍ ചിക്കിത്തിരയുന്നതായി. തണലിന്റെയും തണുപ്പിന്റെയും മരത്തലപ്പുകള്‍ കുടയായിപ്പിടിച്ചതൊക്കെ കൊഴിഞ്ഞ് ഒരു കാക്കക്കാലിന്റെ തണലുപോലുമില്ലാതെ വെന്ത നാം മലയാളികള്‍ കരഞ്ഞു കരഞ്ഞണ് രണ്ടു മൂന്നു ദിവസം പെയ്ത മഴയെ വരുത്തിയതെന്നു തോന്നുന്നു.

നാല്‍പ്പത്തിനാലു നദികളുണ്ടായിട്ടും നമുക്കു കുടിക്കാനും കുളിക്കാനുമില്ല വെള്ളം. ഓരോ ജലത്തുള്ളിക്കും പൊന്നിന്‍വിലയാണിപ്പോള്‍. നമുക്കു നദികള്‍പോലും വറ്റുമ്പോള്‍ കടലുപോലും വറ്റുന്ന നാടുകളുണ്ട്. ഇസ്രായേലിലെ ചാവുകടല്‍ വറ്റുകയാണ്.

കാടകങ്ങളുടേയും തടാകങ്ങളുടേയും നൈസര്‍ഗികാവസ്ഥയേയും പ്രകൃതിയേയും ഹൃദയത്തിലേറ്റി നടന്നും അവിടെ ജീവിച്ചും ലോകത്തിന് വിപിന ദര്‍ശനത്തിന്റെ നൈതിക ചേതന നല്‍കിയ, സ്വന്തം പേരിനൊപ്പം നിരവധി വിശേഷണങ്ങളുള്ള പ്രകൃതി സ്‌നേഹിയായ തോറോയുടെ വാല്‍ഡന്‍ വായിക്കുമ്പോള്‍ കിട്ടുന്ന പരിസ്ഥിതി സവിശേഷതയുടെ വിശുദ്ധ സ്തന്യം ചുരത്തുന്ന പച്ചപ്പിന്റെ അമൃത് ഒന്നുവേറെ തന്നെ. നിര്‍മല പരിസ്ഥിതിയെക്കുറിച്ചുള്ള ഒരു പാഠപുസ്തകവും കൂടിയാണത്. മനുഷ്യര്‍ക്കൊപ്പം സസ്യങ്ങളും പക്ഷി മൃഗാദികളും ഒരുപോലെ പരിപാലിക്കപ്പെടണമെന്നു നിഷ്‌ക്കര്‍ഷിച്ചവരും അതു നടപ്പാക്കിയവരുമാണ് നമ്മുടെ രാജാക്കന്മാരും മറ്റും. കാടും നദിയും പര്‍വതവുമൊക്കെ ജീവപ്രകൃതിയായി കാണുന്നുണ്ട് നമ്മുടെ ഇതിഹാസങ്ങളും വേദങ്ങളും.കാളിദാസ കൃതികളില്‍ വൃക്ഷങ്ങള്‍ വലിയ കഥാപാത്രങ്ങളായിത്തന്നെ വരുന്നുണ്ട്.

ഇതൊക്കെ ഓര്‍ത്തുകൊണ്ടു തന്നെ അതിജീവനത്തിനു പകരം സ്വതവേയുള്ള ജീവിതംപോലും പരിസ്ഥിതിനാശംകൊണ്ട് പ്രശ്‌നമായിരിക്കെ പഴയ പാപത്തിന്റെ പുതിയ പ്രായശ്ചിത്തംപോലെ വൈകിയ വേളയിലെങ്കിലും പ്രകൃതിയെ ചേര്‍ത്തുപിടിക്കണം നമുക്ക്. ആഗോള താപനത്തെ കുറച്ചുകൊണ്ടുവരുന്ന പാരീസ് ഉടമ്പടിയില്‍ നിന്നും അമേരിക്ക കൊഴിഞ്ഞുപോകാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ വേലത്തരങ്ങള്‍ ആശങ്ക ഉണര്‍ത്തുന്ന ഈ വേളയില്‍ പ്രത്യേകിച്ചും.

കടപ്പാട് : ജന്മഭൂമി



No comments:

Post a Comment

കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ

 കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ.. എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനം റദ്ദാക്കണം എന്നാവിശ്യപ്പെട്ട്...