Monday 31 July 2017

ABVP എറണാകുളം ജില്ലാതല മെമ്പർഷിപ്പ്



ABVP എറണാകുളം ജില്ലാതല മെമ്പർഷിപ്പ് സംസ്ഥാന സമിതി അംഗം ഹരികൃഷ്ണൻ ഐരാപുരം CET കോളേജിലെ വിദ്യാർത്ഥികൾക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു....

ABVP യുടെ കൊടിമരം നശിപ്പിക്കുന്നതിനെതിരെ നടന്ന പ്രതിഷേധം

പെരുമ്പാവൂർ കൂവപ്പടി പൊളിടെക്നികിൽ നിരന്തരമായി ABVP യുടെ കൊടിമരം നശിപ്പിക്കുന്നതിനെതിരെ  നടന്ന പ്രതിഷേധം പ്രകടനം, ഇന്ന് നടന്ന പ്രതിഷേധ പ്രകടനത്തിൽ  ജില്ലാ ജോയിന്റ് കൺവീനർ അശിർവാദ് പങ്കെടുത്തു സംസാരിച്ചു.


Friday 21 July 2017

sfi റാഗിംങ്ങ് ഒന്നാം വർഷ വിദ്യാർത്ഥികൾ മർദ്ദനമേറ്റ് ആശുപത്രിയിൽ


ശ്രീശങ്കരാ കോളേജിൽ
വീണ്ടും
ദളിത് പീഡനം

sfi റാഗിംങ്ങ് ഒന്നാം വർഷ
വിദ്യാർത്ഥികൾ മർദ്ദനമേറ്റ് ആശുപത്രിയിൽ

ഇനി ABVP യിൽ പ്രവർത്തിച്ചാൽ
ജീവനെടുക്കുമെന്ന് ഭീഷണി....

ഒന്നാം വർഷ വിദ്യാർത്ഥിയായ നിനക്ക് ശങ്കരാ കോളെജ് എന്താന്നെന്ന് അറിയില്ല ഇവിടെ ഉള്ള ദളിതരെല്ലാം SFI യിൽ ആണ് പ്രവർത്തിക്കുന്നത് പിന്നേ നീ എന്തിനാണ് ABVP യിൽ പ്രവർത്തിക്കുന്നത്....
ഇനി നീ ആ പാർട്ടിയിൽ പ്രവർത്തിൽ നീ ഉണ്ടാവില്ലാ എന്ന് പറഞ്ഞാണ് ഉച്ച സമയത്ത്   ABVP പ്രവർത്തകനെ മുപ്പതോളം SFI പ്രവർത്തകർ ചേർന്ന്  ക്രൂരമായി മർദ്ദിച്ചത്. പിടിച്ചു മാറ്റാൻ ചെന്ന വിദ്യാർത്ഥികൾക്കും ക്രൂരമായി മർദ്ദനമേറ്റു .

മർദ്ദനമേറ്റ വിദ്യാർത്ഥിൽ കാലടി ഗവൺമെന്റ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ്..


Monday 17 July 2017

#വിശാൽഅനുസ്മരണം - ചെങ്ങന്നൂർ

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നടന്ന വിശാൽ അനുസ്മരണം #ABVPസംസ്ഥാന സെക്രട്ടറി പി.ശ്യാം രാജ് ഉദ്ഘാടനം ചെയ്‌തു....







#വിശാൽഅനുസ്മരണം ചെങ്ങന്നൂർ

വിശാലിന്റെ കൊലപാതകം സർക്കാർ പ്രതികൾക്ക് വേണ്ടി വാദിക്കുന്നു - ABVP

2012 ൽ  ക്യാമ്പസ്ഫ്രണ്ട് പ്രവർത്തകരാൽ കൊല്ലപ്പെട്ട ABVP പ്രവർത്തകൻ വിശാലിന്റെ മരണവുമായി ബന്ധപ്പെട്ട് 'സർക്കാർ കാര്യക്ഷമമായ അന്വേഷണം നടത്തുന്നില്ലെന്ന് ABVP സംസ്ഥാന സെക്രട്ടറി P. ശ്യാം രാജ് പ്രസ്താവിച്ചു.നാള് ഇതുവരെയും കേസന്വേഷണത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല സമാന സാഹചര്യത്തിലാണ് കണ്ണൂരിൽ ABVP പ്രവർത്തകനായ സച്ചിൻ ഗോപാലും കൊല്ലപ്പെടുന്നത്
ഈ രണ്ട് കേസുകളിലും ദുരൂഹത ഉണ്ട്. അതിനാൽ തന്നെയാണ് സ്പെഷ്യൽ പ്രോസികൂട്ടറെ നിയമിക്കണം എന്ന് ABVP ആവിശ്യപ്പെട്ടത്. എന്നാൽ ഇതിനും സർക്കാർ തയ്യാറായിട്ടില്ല. വിശാൽ കേസന്വേഷണം വേഗത്തിൽ ആക്കണം എന്നും സ്പെഷ്യൽ പ്രോസികൂട്ടറെ നിയമിക്കണം എന്ന് അവിശ്വപ്പെട്ടു കൊണ്ട് ജനകീയ സമരങ്ങൾ ആരംഭിക്കുമെന്നും ശ്യാം രാജ് കൂട്ടി ചേർത്തു.

സ്വാശ്രയ മെഡിക്കൽ ഫീസ്:  കോടതി വിധി അംഗീകരിക്കാൻ സാധ്യമല്ല. ഒ.നിധിഷ്.

  സ്വാശ്രയ മെഡിക്കൽ ഫീസ് നിർണ്ണയവുമായി ബന്ധപ്പെട്ടുളള ബഹു : ഹൈക്കോടതിയുടെ ഇടക്കാല വിധി അംഗീകരിക്കാൻ സാധിക്കാത്തതാണ് എന്ന് ABVP ദേശീയ സെക്രട്ടറി ഒ.നിധീഷ് പറഞ്ഞു. മാനേജ്മെന്‍റുകൾക്ക് അനുകൂലമായ നിലപാടാണ് കോടതിയിൽ സർക്കാർ സ്വീകരിച്ചത്. 5 ലക്ഷം രൂപ  എന്ന നിരക്കിൽ ഒരു വിദ്യാർത്ഥിക്ക് 5 വർഷം കൊണ്ട് 25 ലക്ഷം രൂപയാണ് ഫീസായി മാത്രം   അടക്കേണ്ടി വരുന്നത്. ഈ സാഹചര്യത്തിൽ ഇടതു പക്ഷം ഭരിക്കുന്ന കേരളത്തിൽ സാധാരണക്കാരായ വിദ്യർത്ഥികൾക്ക് മെഡിക്കൽ പഠനം വിദൂരമായ സ്വപ്നം മാത്രമായിരിക്കുകയാണ്.ഈ കേസിൽ വിദ്യാർത്ഥികളുടെയും, വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരുടെയും അഭിപ്രായം കൂടി കേൾക്കാൻ ബഹു: കോടതി തയ്യാറാവണം. കോടതി വിധി സർക്കാരിന്‍െറ വിജയമാണ് എന്ന് സമ്മതിക്കുന്നത് ഇക്കാലമത്രയും ഇടത് പക്ഷ പ്രസ്ഥാനങ്ങൾ നടത്തിയിട്ടുളള സ്വാശ്രയ സമരം കളളത്തരമാണ് എന്ന് സമ്മതിക്കലാണ്. സ്വാശ്രയ കേസിൽ ABVP കക്ഷി ചേരും.

കേരളത്തിൽ നടക്കുന്ന നേഴ്സിങ്ങ് സമരത്തിൽ ABVP ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. നേഴ്സ്മാരുടെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുകയും, നേഴ്സിങ്ങ് വിദ്യാർത്ഥികളെക്കൊണ്ട് അടിമപ്പണി എടുപ്പിക്കുന്ന സർക്കാർ -മാനേജ്മെന്‍റ് നിലപാട് പ്രതിഷേധാർഹമാണ്. നേഴ്സിങ്ങ്  വിഷയങ്ങൾ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സ്വാശ്രയ നേഴ്സിങ്ങ് കോളേജുകളിൽ(20.07.2017) വിദ്യാഭ്യാസബന്ദ്‌ നടത്തും

എന്ന്
ഓഫീസ് സെക്രട്ടറി.
C. അനുജിത്ത്
9562944803

Thursday 13 July 2017

ABVP വിദ്യാഭ്യാസ ബന്ദ് (14-7-2017, വെള്ളി)

ABVP സംസ്ഥാന സെക്രട്ടറി ശ്യാം രാജ് പറയുന്നു...

ABVP വിദ്യാഭ്യാസ ബന്ദ്  (14-7-2017, വെള്ളി) 

ABVP സമരത്തിലാണ്.
 IIT മോഡൽ വിദ്യാഭ്യാസം എന്ന് പറഞ്ഞ് പാവപ്പെട്ട എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ സർക്കാർ കബളിപ്പിക്കുന്നു.

മെഡിക്കൽ ഫീസ് നൂറിരട്ടിയിലധികം വർദ്ധിപ്പിച്ചിരിക്കുന്നു. ഒരു സർവകലാശാലയും ഫൈനൽ ഇയർ ഡിഗ്രി റിസൾട്ട് പ്രസിദ്ധീകരിച്ചിട്ടില്ല.

ഞങ്ങൾ പറഞ്ഞതാണ് സമരം അക്രമാസക്തമാകുമെന്ന്.

കഴിഞ്ഞയാഴ്ച നടന്ന സെക്രട്ടേറിയറ്റ്, കോഴിക്കോട് കളക്ടറേറ്റ് മാർച്ചുകളിൽ ഞങ്ങളുടെ പെൺകുട്ടികളെയടക്കം പോലീസ് തല്ലിച്ചതച്ചു..

ഇടുക്കിയിലേയും വയനാട്ടിലേയും തണുപ്പിനെ അവഗണിച്ച് ABVP പ്രവർത്തകർ സമരം ചെയ്തു, അവരേയും പോലീസ് ക്രൂരമായി മർദ്ദിച്ചു..

ഇന്നലെ നടന്ന കാസർഗോഡ്, കണ്ണൂർ ,തൃശൂർ മാർച്ചുകളിൽ ജില്ലാ ചുമതലയുള്ളവരടക്കം ജയിലിലായി.

ഇന്ന് രാജേന്ദ്രബാബു കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നിടത്തേയ്ക്ക് സമാധാനമായി നടത്തിയ പ്രകടനത്തിൽ അഖിലേന്ത്യ സെക്രട്ടറി ഒ.നിധീഷ് അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു..

ഇനിയും നമ്മൾ ക്ഷമിക്കണോ?
ഇന്ന് നടന്ന സെക്രട്ടേറിയറ്റ് മാർച്ച് അക്രമാസക്തമായി. സംസ്ഥാന സമിതിയംഗം രാജേഷിന്റെ ഇയർ ഡ്രം ന് ക്ഷതമേറ്റു.

ദേശീയ നിർവാഹക സമിതിയംഗം അശ്വിൻ, സംസ്ഥാന ജോ. ഷിജിൽ ,ആലപ്പുഴ സംഘടനാ സെക്രട്ടറി സൂരജ്, തിരുവനന്തപുരം സിറ്റി സെക്രട്ടറി അതുൽ, കൊല്ലം കൺവീനർ അഖിൽ തുടങ്ങി നിരവധി പേർ ജയിലിലായി..

പരിക്കേറ്റവർ അതിലേറെ.

മുഖ്യമന്ത്രി ഈരിപ്പിടിച്ച വാളിനിടയിലൂടെ പതിറ്റാണ്ടുകൾ മുൻപ് സഞ്ചരിച്ചിട്ടുണ്ടാവാം, ഞങ്ങൾ ഇക്കാലത്തും അങ്ങനെ തന്നെയാണ്. അതും ഒരു ഭരണ സംവിധാനത്തിന്റെയും സ്വാധീനമില്ലാതെ..

സമരം തുടങ്ങിയിട്ടേ ഉള്ളൂ, ജയിലറകൾ പോരാതെ വരും.....






Monday 10 July 2017

ABVP പ്രതിഷേധ പ്രകടനം 
_______________________
കാലടി യൂണിവേഴ്സിറ്റിയിൽ കുടിവെള്ളത്തിനായി സമരം ചെയ്ത ABVP വനിതാ പ്രവർത്തകരെ കൈയേറ്റം ചെയ്ത sfi ക്രിമിനലുകളെ അറസ്റ്റ് ചെയ്യണമെന്നവശ്യപ്പെട്ടു abvp യുടെ പ്രതിഷേധ പ്രകടനം.abvp സംസ്ഥാന പ്രവർത്തക സമിതിയംഗം അജിത് vr  ഉത്‌ഘടനം ചെയ്തു സംസാരിച്ചു.ബിജെപി അങ്കമാലി നിയോജകമണ്ഡലം പ്രസിഡന്റ്  ബി ൻ സതീശൻ ,abvp ജില്ലാ കൺവീനർ വിഷ്ണു സുരേഷ്,ജോയിന്റ്കാ കൺവീനർ ആശിർവാദ്, നഗർ സെക്രെട്ടറി അമർനാഥ്,അരുൺ എന്നിവർ സംസാരിച്ചു




Sunday 9 July 2017

പ്രതിഭപുരസ്കാർ 2k17 യുവജനസംഗമവും


ദേശീയ വിദ്യാർത്ഥി ദിനത്തിൽ ABVP പറവൂർ നഗർസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച "പ്രതിഭപുരസ്കാർ 2k17
യുവജനസംഗമവും"
SSLC,+2പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു .പ്രശസ്ത കവി "പറവൂർ രാജഗോപാൽ" വിദ്യാർത്ഥികൾക്ക് പുരസ്കാരവിതരണം നടത്തി.
Drഅനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.ABVP എറണാകുളം ജില്ലാ കൺവീനർ വിഷ്ണു സുരേഷ് ആശംസകൾ അറിയിച്ചു.സജിൻ, കാർത്തിക്,സഞ്ജയ് എന്നിവർ സംസാരിച്ചു



കാലടി സർവകലാശാലയിൽ  വീണ്ടുംഎസ് എഫ് ഐ അക്രമം

കാലടി സർവകലാശാലയിൽ  വീണ്ടുംഎസ് എഫ് ഐ അക്രമം
യൂണിവേഴ്സിറ്റി ലേഡീസ് ഹോസ്റ്റലിൽ കുടിക്കാൻ ശുദ്ധ ജലം ലഭ്യമാക്കുക എന്നവശ്യപ്പെട്ടു abvp നടത്തിവന്ന സമരത്തിന് നേർക്ക് sfi അക്രമം  യൂണി അടമിനിസ്‌റേറ്റീവ ബ്ലോക്കിന് സമീപം സമാധാന പരമായി സമരം ചെയ്തുകൊണ്ടിരുന്ന abvp പ്രവർത്തകർക്ക് നേർക്ക് യാതൊരു കാരണവുമില്ലാതെ കമ്മ്യൂണിസ്റ്റ കാപാലികർ അക്രമം അഴിച്ചു വിടുകയായിരുന്നു അക്രമത്തിൽ കാലടി നഗർ ജോയിന്റ് സെക്രെ കിരണിന് മാരകമായി പരിക്കേറ്റു .യൂണി ചുമതലക്കാരായ അപര്ണക്കും കൃഷ്ണക്കും നേർക് പാഞ്ഞടുത്ത അക്രമികൾ മുടിയിൽ പിടിച്ചു വലിച്ചിഴക്കുകയും ചെയ്തു



കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ

 കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ.. എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനം റദ്ദാക്കണം എന്നാവിശ്യപ്പെട്ട്...