Monday 17 July 2017


സ്വാശ്രയ മെഡിക്കൽ ഫീസ്:  കോടതി വിധി അംഗീകരിക്കാൻ സാധ്യമല്ല. ഒ.നിധിഷ്.

  സ്വാശ്രയ മെഡിക്കൽ ഫീസ് നിർണ്ണയവുമായി ബന്ധപ്പെട്ടുളള ബഹു : ഹൈക്കോടതിയുടെ ഇടക്കാല വിധി അംഗീകരിക്കാൻ സാധിക്കാത്തതാണ് എന്ന് ABVP ദേശീയ സെക്രട്ടറി ഒ.നിധീഷ് പറഞ്ഞു. മാനേജ്മെന്‍റുകൾക്ക് അനുകൂലമായ നിലപാടാണ് കോടതിയിൽ സർക്കാർ സ്വീകരിച്ചത്. 5 ലക്ഷം രൂപ  എന്ന നിരക്കിൽ ഒരു വിദ്യാർത്ഥിക്ക് 5 വർഷം കൊണ്ട് 25 ലക്ഷം രൂപയാണ് ഫീസായി മാത്രം   അടക്കേണ്ടി വരുന്നത്. ഈ സാഹചര്യത്തിൽ ഇടതു പക്ഷം ഭരിക്കുന്ന കേരളത്തിൽ സാധാരണക്കാരായ വിദ്യർത്ഥികൾക്ക് മെഡിക്കൽ പഠനം വിദൂരമായ സ്വപ്നം മാത്രമായിരിക്കുകയാണ്.ഈ കേസിൽ വിദ്യാർത്ഥികളുടെയും, വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരുടെയും അഭിപ്രായം കൂടി കേൾക്കാൻ ബഹു: കോടതി തയ്യാറാവണം. കോടതി വിധി സർക്കാരിന്‍െറ വിജയമാണ് എന്ന് സമ്മതിക്കുന്നത് ഇക്കാലമത്രയും ഇടത് പക്ഷ പ്രസ്ഥാനങ്ങൾ നടത്തിയിട്ടുളള സ്വാശ്രയ സമരം കളളത്തരമാണ് എന്ന് സമ്മതിക്കലാണ്. സ്വാശ്രയ കേസിൽ ABVP കക്ഷി ചേരും.

കേരളത്തിൽ നടക്കുന്ന നേഴ്സിങ്ങ് സമരത്തിൽ ABVP ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. നേഴ്സ്മാരുടെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുകയും, നേഴ്സിങ്ങ് വിദ്യാർത്ഥികളെക്കൊണ്ട് അടിമപ്പണി എടുപ്പിക്കുന്ന സർക്കാർ -മാനേജ്മെന്‍റ് നിലപാട് പ്രതിഷേധാർഹമാണ്. നേഴ്സിങ്ങ്  വിഷയങ്ങൾ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സ്വാശ്രയ നേഴ്സിങ്ങ് കോളേജുകളിൽ(20.07.2017) വിദ്യാഭ്യാസബന്ദ്‌ നടത്തും

എന്ന്
ഓഫീസ് സെക്രട്ടറി.
C. അനുജിത്ത്
9562944803

No comments:

Post a Comment

കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ

 കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ.. എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനം റദ്ദാക്കണം എന്നാവിശ്യപ്പെട്ട്...