Thursday 21 June 2018

അദ്ധ്യാപികയെ അപമാനിക്കാൻ ശ്രമം: അദ്ധ്യാപകനെതിരെ സംസ്‌കൃത സർവ്വകലാശാലയിൽ ABVP പ്രക്ഷോഭം

അദ്ധ്യാപികയെ അപമാനിക്കാൻ ശ്രമം: അദ്ധ്യാപകനെതിരെ സംസ്‌കൃത സർവ്വകലാശാലയിൽ ABVP പ്രക്ഷോഭം


കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകാലാശാലയിലെ ഭൂമിശാസ്ത്ര വിഭാഗത്തിലെ ലേഡി പ്രഫസറിനെ പൊതുഇടത്തിൽ വെച്ച് സോഷ്യോളജി വിഭാഗം അധ്യാപകനായ സഹപ്രവർത്തകൻ അപമാനിക്കാൻ ശ്രമിച്ച സംഭവത്തില്‍ സർവ്വകലാശാല വിദ്യാത്ഥികൾ പ്രക്ഷോഭത്തിന്. ഇടതു അനുകൂല അധ്യാപക സംഘടന പ്രതിനിധിയെ സംരക്ഷിക്കാനായി എസ്.എഫ്.ഐ രംഗത്ത് വന്നതോടെ ഇതര വിദ്യാര്‍ഥി സംഘടനകള്‍ അധ്യാപികയ്ക്ക് അനുകൂലമായ നിലപാട് എടുക്കുകയായിരുന്നു.

വൈസ് ചാൻസിലർക്ക് അദ്ധ്യാപിക സമർപ്പിച്ച പരാതിയിൽ പറയുന്നതനുസരിച്ച് സ്വകാര്യ ആവശ്യത്തിനായി ക്യാമ്പസിൽ തന്നെയുള്ള ബാങ്കിന്റെ ശാഖയിൽ ഇരിക്കവെ സഹഅദ്ധ്യാപകൻ അദ്ധ്യാപികയുടെ അടുത്ത് വന്നിരിക്കുകയും ഇടത്തേ തോളിൽ കൈവെയ്ക്കുകയുമാണ് ഉണ്ടായത്.ചോദ്യം ചെയ്തപ്പോൾ പ്രതികരണത്തിന് നിൽക്കാതെ അദ്ദേഹം സ്ഥലം വിടുകയും ചെയ്തു. പൊതു ഇടത്തിൽ വെച്ച് തന്നോടുള്ള ഒരു അദ്ധ്യാപകൻറെ പെരുമാറ്റം തന്നെ മാനസികമായി ബാധിച്ചുവെന്നും വനിതാ ജീവനക്കാർക്കും വിധ്യാർത്ഥിനികൾക്കും സർവകലാശാലയിൽ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള എല്ലാ സംരക്ഷണവും അധികാരികൾ ഉറപ്പ് വരുത്തണമെന്നും അദ്ധ്യാപിക പരാതിയിൽ ആവശ്യപെട്ടു

പരാതി പുറത്തായത് ക്യാമ്പസിൽ വലിയ കൊലഹലങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.ആരോപണ വിധേയനായ അദ്ധ്യാപകൻ സി.പി.എമ്മിന്‍റെ  സംസ്‌കൃതം സർവ്വകലാശാല അദ്ധ്യാപകസംഘടനയായ (എ.എസ്.എസ്.യു.റ്റി)യുടെ സംസ്ഥാന ഭാരവാഹി ആയതിനാൽ രാഷ്ട്രീയ പ്രതിരോധത്തിന് എസ്.എഫ്.ഐ മുന്നിട്ടിറങ്ങിയിരിക്കുയാണ്.
ക്യാമ്പസിലെ വിദ്യാർത്ഥി സംഘടനയായ എ.ബി.വി.പി  തുടങ്ങി വെച്ച ക്യാമ്പയിൻ മറ്റ് വിദ്യാർത്ഥി സംഘടനകളും ഏറ്റെടുക്കുകയായിരുന്നു.അദ്ധ്യാപകന് അനുകൂലമായ നിലപാടെടുത്ത എസ്.എഫ്.ഐ സംഭവം രാഷ്ട്രീയപരമായ ആരോപണം മാത്രമാണന്നാണ് പ്രതികരിച്ചത് .അതിക്രമത്തിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച ടീച്ചർക്ക് പൂർണ്ണ പിന്തുണ നൽകുമെന്നാണ് മറ്റ് വിദ്യാർത്ഥി സംഘടനകൾ പറയുന്നത്.
കാമ്പസ്സിൽ അധ്യാപക,അനധ്യാപക വിദ്യാർത്ഥികൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ സർവകലാശാല രാഷ്ട്രീയം നോക്കി നടപടി എടുക്കാതിരിക്കുകയും നടപടി കൈക്കൊള്ളാൻ വൈകുന്നതിന് എതിരെയും അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല യൂണിറ്റിൻറെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തുകയും വൈസ് ചാൻസലർക്ക് ഇതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പരാതി നൽകുകയും ചെയ്തു. നടപടി ഉടനെ ഉണ്ടായില്ലെങ്കിൽ എബിവിപി തുടർ പ്രക്ഷോഭത്തിലേക്ക് പോകുന്നതാണ് എന്ന് ABVP യൂണിറ്റ് പ്രസിഡന്റ് രാഹുൽ അറിയിച്ചു, 


No comments:

Post a Comment

കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ

 കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ.. എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനം റദ്ദാക്കണം എന്നാവിശ്യപ്പെട്ട്...