Wednesday 4 July 2018

കാവിക്കൊടികൾ ചരിത്രമെഴുതിയ കോട്ടയത്ത്
ABVP പഠനശിബിരം 2018

ഇടനെഞ്ചിൽ ഒഴുകി പടർന്ന രക്തത്തിന് കാവി നിറമേയുള്ളൂ എന്ന് വരച്ചു ചേർത്തവർ.. ജ്വാല മുഖങ്ങളിൽ ജീവിതം തെളിയിച്ചവർ.. ഉറച്ച കാൽവയ്പ്പുകളോടെ ചരിത്രത്തെ കൂടെ നടത്തിയോർ..

വിറയാർന്ന കൈകളിൽ ഒരു വേലി പത്തൽ വെട്ടിയെടുത്ത് അതിന്റെ തുഞ്ചത്ത് ഒരു കാവി കൊടി ഇടത്തേ തോളിലേക്ക് ചരിച്ചു വച്ച് വലം കൈ ചുരുട്ടി ഗഗനനീലിമയിലേക്ക് വലിച്ചെറിഞ്ഞ് ഇടനെഞ്ച് വെട്ടി കീറി തൊണ്ട പൊട്ടുമാറുച്ചത്തിൽ അലറി വിളിക്കുമ്പോൾ സിരകളിൽ ഒരു തരിപ്പ് ഉണരും.. ഉള്ളിൽ ബോലോ ഭാരത് മാതാ കീ ജയ് എന്നത് അലറി കുതിച്ചു പായുന്ന സിംഹ പരാക്രമങ്ങൾക്കുമപ്പുറത്തായിരിക്കും..

ചുറ്റിലും നോക്കാതെ മുന്നോട്ട് തന്നെ പായുന്ന ചീറ്റപുലിയുടെ ഉൾക്കരുത്തോട് കുതിക്കുവാനുള്ള ഒരുക്കം അവിടെ നിന്ന് തുടങ്ങുകയാണ്..

ആൾക്കൂട്ടങ്ങൾക്കപ്പുറത്തേക്ക് പൂരപറമ്പിലെ ഗജവീരന്റെ മസ്തകത്തിലെ തിടമ്പിൽ ആ വാക്ക് ചരിത്രം കോറിയിട്ടിട്ടുണ്ട്.

#ABVP

ആദ്യത്തെ യൂണിറ്റ്
ആദ്യത്തെ പ്രസിഡണ്ട്
ആദ്യത്തെ വനിതാ പ്രസിഡണ്ട്
ആദ്യത്തെ വനിതാ സെക്രട്ടറി
ആദ്യത്തെ സെക്രട്ടറി
ആദ്യത്തെ ഒർഗനൈസിംഗ് സെക്രട്ടറി....
കോട്ടയത്ത് നടക്കുന്ന ഓരോ പരിപാടിയും വിദ്യാർത്ഥി പരിഷത്തിന്റെ ചരിത്രം ജ്വലിച്ചുയരുന്ന മുഹൂർത്തങ്ങളായിരിക്കും.. ദേശീയതയുടെ ചരിത്രം രചിച്ച നാടാണ് കോട്ടയം. കേരളത്തിലാദ്യം ആദ്യത്തെ ആ ABVP ക്കാരൻ വിളിച്ച ആ മുദ്രാവാക്യങ്ങൾ ഇന്നും കോട്ടയത്തിന്റെ കലാലയ ചുമരുകളിൽ പ്രതിധ്വനിക്കുന്നുണ്ട്..

കേരളത്തിലെ യുവജനത ദേശീയതയെ ഇടനെഞ്ചോട് ചേർക്കാൻ തുടങ്ങിയ നാളുകൾ ABVP യുടെ അഗ്നി പന്തങ്ങളിൽ നിന്നും പകർന്നതാണ്.

1960 കളിൽ നിന്നും ചങ്ങനാശ്ശേരി ഹിന്ദു എൻ.എസ്സ്.എസ്സ് കോളേജിൽ നിന്നും കൊളുത്തിയ ആ ആഗ്നി നാമ്പുകൾ ഹൃദയങ്ങളിൽ നിന്നും ഹൃദയങ്ങളിലേക്ക് ആളിപ്പടരാൻ ഏറെ നാളുകൾ എടുത്തില്ല.. രക്തത്തിലും ശ്വാസത്തിലും ABVP യെ ആത്മാവിന്റെ അകത്തളങ്ങളിൽ പ്രതിഷ്ഠിച്ചവർ ജൈവിക തലമുറ പരിണാമങ്ങളിലെ DNA കളിൽ പോലും മാറ്റി വരച്ചു. തലമുറകളിൽ നിന്നും തലമുറകളിലേക്ക് ABVP പടർന്നു കയറി.

കുതിച്ചു പായുന്ന ദേശീയതയുടെ യാഗാശ്വങ്ങളെ വൈദേശിക പ്രത്യയശാസ്ത്രങ്ങൾ പ്രതിരോധിച്ചു തുടങ്ങുവാനും കാലം അധികം എടുത്തില്ല. ഹിമവത്സൃംഗങ്ങളായ രാഷ്ട്ര വൈര്യങ്ങളെ പൂ പറിക്കുന്ന ലാഘവത്തോടെ ആശയസമര പ്രക്ഷുബ്ദ്ധതയുടെ രംഗ ധൈര്യങ്ങൾ ജീവിതം കൊടുത്ത് നടന്ന് കയറി ഉത്തുംഗങ്ങൾ കീഴടക്കി കാവി പൊൻ കൊടി നാട്ടി. നവ്യമായ പരിവർത്തനങ്ങൾക്ക് കാതോർത്ത് കിടന്ന നവോത്ഥാന നൗകയെ പുത്തനുണർവ് ലഭിച്ചോർ നേർ വഴിക്ക് തന്നെ വീണ്ടും നയിക്കുവാൻ ആരംഭിച്ചു.

നിദ്രോന്മത്തരെ തട്ടിയുണർത്തി കടന്നു പോയ ഭവ്യമായ ദേശീയതയുടെ തെന്നൽ സംഘശക്തിയുടെ കൊടുങ്കാറ്റായി തീരുകയായിരുന്നു. ദേശവിരുദ്ധതയുടെ അപ്പൊസ്തലന്മാരുടെ കോട്ട വാതിലുകൾ തകർന്നു. പാരമ്പര്യങ്ങളുടെ ശ്രീകോവിലിൽ പൈതൃകങ്ങളെ പുന:പ്രതിഷ്ഠിച്ചു. അഭിമാ നോജ്ജ്വലമായ പൂർവ്വികതപസ്ഥലികൾ പുനർജനിച്ചു. നവോത്ഥാനത്തിന്റെ ശംഖൊലി കേട്ട് നാടുണർന്നു. മിഴി തുറന്നവർ ദേശീയതയുടെ നിലവിളക്കിൻ നാളത്തിൽ കോടി സൂര്യ സമപ്രഭയോടെ വിളങ്ങി നിൽക്കുന്ന ഭാരത മാതാവിനെയാണ് കണ്ടത്.

കത്തിജ്വലിച്ചു വന്ന ദേശീയതയുടെ ജന പരിസരങ്ങളിൽ കൊടി കുത്തി വാണ കമ്മ്യൂണിസ്റ്റ് രാഷ്ട്ര വിരുദ്ധതകളുടേയും കോൺഗ്രസ് - നെഹ്റുവിയൻ ന്യൂനപക്ഷ മത പ്രീണനത്തിന്റെ വിഷ ദംശനങ്ങളുടേയും ഇരുളകങ്ങളിലേക്ക് ഒരു തീ പന്തം കടന്നു വന്നു. മലയാളത്തിന്റെ കലാലയങ്ങളിൽ നിറഞ്ഞ് നിന്ന നെഹ്രുവും ഇന്ദിരാഗാന്ധിയും ചെഗുവേരയും മാർക്സും ലെനിനും എല്ലാം സ്വാമി വിവേകാനന്ദന്റേയും ഭഗത് സിംഗിന്റേയും അയങ്കാളിയുടേയും ശ്രീ നാരായണ ഗുരുദേവന്റേയും ത്സാൻസി റാണിയുടേയും കടന്നുവരവോടെ മാഞ്ഞു തുടങ്ങി. കലാലയങ്ങൾ ABVP ക്കാരന്റെ രാഖി ചരടുകൾക്കായ്  ഹൃദയ കവാടങ്ങൾ തുറന്നിട്ടു. റഷ്യൻ കവിതകൾ പാടി താളമിട്ടിരുന്ന ക്ലാസ്സ് മുറികളിൽ ABVP ക്കാരന്റെ ദേശഭക്തി നിറഞ്ഞ ഗണഗീതങ്ങൾ നിറഞ്ഞു. ഈക്വിലാബ് സിന്ദാബാദ് മുഴങ്ങിയ ഇടനാഴികൾ വന്ദേമാതരത്താൽ കോരിത്തരിച്ചു.

ജനുവരി 12 ഉം ഓഗസ്റ്റ് 15 ഉം രക്ഷാബന്ധനവും കലാലയങ്ങളുടെ ദേശീയോത്സവമായി. തണൽമരങ്ങളുടെ നിറുകയിലേക്ക് വലിഞ്ഞുകയറി ഏറ്റവും ഉയരമുള്ള കമ്പിൽ കാവി കൊടികൾ ഉയർത്തി കെട്ടി. നൂറു കണക്കിന് SFI, KSU പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു കടന്നു പോകുമ്പോൾ നാലും മൂന്നും ഏഴ് പ്രവർത്തകരെ കൂടി ABVP നടത്തിയ പ്രകടനങ്ങൾ കണ്ട് കലാലയ മുറ്റത്തെ പുല്ലുകൾ പോലും കോരിത്തരിച്ച നാളുകൾ.

ദിഗന്തങ്ങളെ കീഴടക്കി ABVP യുടെ ജൈത്രയാത്രയിൽ കടപുഴകിയതൊക്കെ രാഷ്ട്ര വിരുദ്ധതയുടെ വന്മരങ്ങളായിരുന്നു. അതിനിടയിൽ കാലത്തെ കൂടെ നടത്തിയപ്പോൾ ചിലതൊക്കെ.. ഏറെ വേദനയോടെ.. ബിംബി, അനു, കിം, സുജിത്ത്, വിശാൽ കോട്ടയമുൾപ്പെടുന്ന സമീപ പ്രദേശത്ത് നമ്മുക്ക് നഷ്ടപ്പെട്ടു.. കാലവും ചരിത്രവും അതിന് നൽകിയ പ്രതികാരം ദേശീയതയുടെ പാഥേയമായ ആയിരങ്ങളെ സൃഷ്ടിച്ചായിരുന്നു. കമ്മ്യൂണിസവും കോൺഗ്രസ്സും ഇസ്ലാമിക ഭീകരതയും തല്ലിയൊതുക്കിയപ്പൊഴെല്ലാം ഫീനിക്സ് പക്ഷി പോലെ ക്ലാസ്സ് മുറികളിലെ കരുത്തായി നാം മാറി.. നടന്നു മുന്നേറി.. നാട് കൂടെ നിന്നു.. നാം പറഞ്ഞു... അവരോട്.. ഈ മുന്നേറ്റം നാടിന് വേണ്ടി..

ഈ വർഷത്തെ പഠനശിബിരം കോട്ടയത്ത് നടക്കുന്നു.. വർത്തമാനങ്ങൾ ചരിത്രമാക്കി ഭാവി ജ്വലിപ്പിക്കുവാൻ..

ജ്വാല കൊളുത്തിയ കാവ്യോദയത്തിന്റെ നവ അശ്വമേധങ്ങളാകുവിൻ..

#ABVP 

കടപ്പാട് - K. K മനോജ് 

No comments:

Post a Comment

കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ

 കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ.. എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനം റദ്ദാക്കണം എന്നാവിശ്യപ്പെട്ട്...