Monday 2 July 2018

അഭിമന്യു SFIയുടെ "നിലപാടുകളുടെ" രക്തസാക്ഷി...ABVP

അഭിമന്യു SFIയുടെ "നിലപാടുകളുടെ" രക്തസാക്ഷി...ABVP 


അഭിമന്യു രക്ത സാക്ഷി ആക്കപ്പെട്ടതാണ്,  SFI യുടെ തല തിരിഞ്ഞ നിലപാടുകൾ കാരണം.
ക്യാമ്പസുകളിൽ  തങ്ങളല്ലാതെ മറ്റൊരു വിദ്യാർത്ഥി സംഘടനയും പ്രവർത്തിക്കാൻ പാടില്ലെന്ന, ഇവരുടെ യഥാർത്ഥ ഫാസിസ്റ്റ്‌ നിലപാടിന് ഇരയാവുകയായിരുന്നു അഭിമന്യു. 
ഒരിക്കൽ തങ്ങൾ പാലൂട്ടി വളർത്തിയ ക്യാമ്പസ് ഫ്രണ്ടിന്റെ, പോസ്റ്ററുകൾ  മഹാരാജാസ് കോളേജിൽ  ഒട്ടിക്കേണ്ടെന്ന SFI യുടെ വാദത്തെ തുടർന്നാണ് സംഘർഷം നടന്നതും, അഭിമന്യുവിനെ ഒരാൾ പിന്നിൽ നിന്നു പിടിച്ചു നിർത്തിയതും, മറ്റൊരാൾ മുന്നിൽ നിന്ന് കുത്തിക്കൊലപ്പെടുത്തിയതും...

മുകളിൽ സൂചിപ്പിച്ച നിലപാടിൽ SFI ചെറിയ മാറ്റം വരുത്തും.ഏതെങ്കിലും സംഘടന ABVPയെ എതിർക്കുന്നുണ്ടെങ്കിൽ, അവർക്ക് "SFIയുടെ കീഴിൽ " ആ ക്യാമ്പസിൽ  പ്രവർത്തിക്കാവുന്നതാണ്..

മഹാരാജാസ് കോളേജിൽ,ABVP യുടെ വനിത പ്രവർത്തകയെ അടക്കം SFI തടഞ്ഞപ്പോഴും ക്യാമ്പസ് ഫ്രണ്ടിനെ, അതിനകത്ത് കയ്യെഴുത്ത് പോസ്റ്റർ ഒട്ടിക്കാൻ SFI സഹായിച്ചിരുന്നു. പക്ഷേ അതിൽ, ABVP യ്ക്ക് എതിരായി തന്നെ എഴുതണം.

ഇങ്ങനെ ABVPയെ തടയാൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലടക്കം, SFI പോറ്റി വളർത്തിയ വിഷപ്പാമ്പ് സ്വയം വളരാൻ തുടങ്ങിയപ്പോഴാണ് SFI എതിർത്തതും, പാമ്പ് അവരെ തിരിച്ചു കൊത്തിയതും....

ഈ രണ്ടു കാര്യങ്ങളിൽ നിലപാട് മാറ്റാൻ SFI തയ്യാറായില്ലെങ്കിൽ സംഘർഷങ്ങൾ ഇനിയും കുറയില്ല..
ഒന്ന് - ക്യാമ്പസ് ഫ്രണ്ടുമായുള്ള അവിഹിത കൂട്ടുകെട്ട് SFI അവസാനിപ്പിക്കുക...
രണ്ട് - അനാവശ്യമായി മറ്റു പ്രസ്ഥാനങ്ങളെ എതിർക്കുന്ന രീതി അവസാനിപ്പിക്കുക..

SFI ക്യാമ്പസ് ഫ്രണ്ടിനെ വളർത്താതിരുന്നെങ്കിലോ, വളർന്നതിനു ശേഷം പോസ്റ്റർ ഒട്ടിക്കുന്നത് തടയാതിരുന്നെങ്കിലോ, അഭിമന്യു കൊല്ലപ്പെടില്ലായിരുന്നു..... ഉറപ്പിച്ചു തന്നെ ഇത് പറയാൻ കാരണം, എണ്ണിയാലൊടുങ്ങാത്ത കലാലയങ്ങളിൽ ABVP യുടെ ഫ്ലക്സുകളും, പോസ്റ്ററുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, അവിടെയൊന്നും ഒരാൾക്കു പോലും മുറിവേറ്റിട്ടു കൂടിയില്ല...

                                           P. ശ്യാംരാജ്
                                           ABVP STATE SECRETARY

No comments:

Post a Comment

കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ

 കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ.. എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനം റദ്ദാക്കണം എന്നാവിശ്യപ്പെട്ട്...