Thursday 27 December 2018

ABVP സംസ്ഥാന പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട കെ. പ്രിൻറു മഹാദേവിനും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വി.മനു പ്രസാദിനും അഭിവാദ്യങ്ങൾ..
Printu Kollarikkal Manu Prasad

Friday 21 December 2018

എറണാകുളം ഗവൺമെന്റ് ലോ കോളേജിൽ ABVP യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിസ്തുമസ് ആഘോഷം....








Tuesday 18 December 2018

KSRTC യിൽ നിന്ന് പിരിച്ചുവിട്ട ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കണം...

ABVP സംസ്ഥാന സെക്രട്ടറി ശ്രീ ശ്യാംരാജ് എഴുതുന്നു....
       KSRTC യിൽ നിന്ന് പിരിച്ചുവിട്ട  ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കണം...



ഈ കണ്ണുനീരിന്റെ ഉത്തരവാദികൾ മാറി മാറി ഭരിച്ച സർക്കാരുകൾ തന്നെയാണ്. ലാഭത്തിന് വേണ്ടി ദിവസ വേതനത്തിന് ആളെ നിയമിച്ച സർക്കാർ, കോർപ്പറേറ്റുകളെക്കാൾ വലിയ ചൂഷണമാണ് പാവപ്പെട്ട ജനങ്ങളെ ചെയ്തത്.. സർക്കാർ പിരിച്ചുവിട്ട 3700 ൽ അധികം ജീവനക്കാരിൽ നല്ലൊരു ശതമാനം ആളുകൾ പത്തു വർഷത്തിൽ കൂടുതൽ KSRTC യിൽ ജോലി ചെയ്തിരുന്നവരാണ്. അൻപതിനോടടുത്ത് പ്രായമായ ഇവർ ഇനിയെന്ത് ജോലി ചെയ്യാനാണ്?
ആരു കൊടുക്കാനാണ്? ജോലി ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ, പിരിച്ചുവിടുന്നു എന്നറിയുമ്പോഴുണ്ടാകുന്ന വേദന കഷ്ടം തന്നെ..

PSC പരീക്ഷ പാസായ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക്, അതും യുവാക്കൾക്ക്, തീർച്ചയായും ജോലി നൽകേണ്ടതുണ്ട്. അത്തരത്തിൽ,കോടതി വിധി പൂർണമായും സ്വാഗതാർഹം തന്നെ. ഇവിടെ തെറ്റുകാർ സർക്കാരാണ്. ആദ്യം തന്നെ PSC വഴി നിയമനം നടത്തുകയോ, കരാർ ഉദ്യോഗസ്ഥരെ ദീർഘകാലം ജോലിയിൽ നിർത്താതിരിക്കുകയോ ചെയ്തിരുന്നെങ്കിൽ ഈ അവസ്ഥ ഒഴിവാക്കാമായിരുന്നു.

അതു കൊണ്ട് തന്നെ, ജീവിതം വഴിമുട്ടി നിൽക്കുന്ന പിരിച്ചുവിട്ട ജീവനക്കാരുടെ മക്കളുടെ പഠനച്ചിലവ് വഹിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്..

Saturday 8 December 2018

എബിവിപി പാലക്കാട്‌ നഗർ സമ്മേളനം സംസ്ഥാന സെക്രട്ടറി ശ്രീ പി ശ്യാംരാജ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് വിദ്യാർത്ഥി റാലിയും നടന്നു.




രാഖി കൃഷ്ണയുടെ വീട് ABVP സംസ്ഥാന സെക്രട്ടറി ശ്യാംരാജ് സന്ദർശിച്ചു

അദ്ധ്യാപകരുടെ മാനസിക പീഢനം മൂലം ആത്മഹത്യ ചെയ്ത കൊല്ലം ഫാത്തിമ മാത കോളേജിലെ രാഖി കൃഷ്ണയുടെ വീട് ABVP സംസ്ഥാന സെക്രട്ടറി ശ്യാംരാജ്   സന്ദർശിച്ചു.
മാധ്യമങ്ങൾ പറഞ്ഞതിനും അപ്പുറം ധാരാളം വസ്തുക്കൾ പുറം ലോകം അറിയേണ്ടതുണ്ട്.
ഇതേ മാനേജ്മെൻറിന് കീഴിലുള്ള, ട്രിനിറ്റി ലൈസിയം സ്കൂളിനുമുകളിൽ നിന്ന് ചാടിയാണ് കഴിഞ്ഞ വർഷം ഗൗരി നേഘ ആത്മഹത്യ ചെയ്തത്.മറ്റൊരു വിദ്യാർത്ഥിനി കൂടി ഇതേ സ്കൂളിൽ ഇത്തരത്തിൽ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായാണ് അറിയാൻ കഴിഞ്ഞത്.
ഫാത്തിമ മാത കോളേജിൽ തന്നെ, രാഖിയ്ക്ക് മുൻപേ ഇത്തരത്തിൽ മറ്റൊരു പെൺകുട്ടി ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും പറയപ്പെടുന്നുണ്ട്..


ഒരേ മാനേജ്മെൻറിന് കീഴിൽ തന്നെ നടക്കുന്ന ഇത്തരം ആത്മഹത്യകളെ, കൊലപാതകങ്ങൾ എന്ന് തന്നെയാണ് വിളിക്കേണ്ടത്. രാഖിയുടെ നീതിയ്ക്കു വേണ്ടി ശക്തമായ സമരങ്ങളുമായി ABVP മുന്നോട്ട് പോകും...

#ക്യാമ്പസുകളിൽ #ABVP "#സ്ത്രീസംരക്ഷണ #കൂട്ടായ്മ " #ഡിസംബർ10

#ക്യാമ്പസുകളിൽ #ABVP "#സ്ത്രീസംരക്ഷണ #കൂട്ടായ്മ "
#ഡിസംബർ10







കണ്ണൂരിൽ പെൺകുട്ടി പീഢിപ്പിക്കപ്പെട്ടതിനെതിരെ ABVP പ്രതിഷേധം

കണ്ണൂരിൽ പെൺകുട്ടി പീഢിപ്പിക്കപ്പെട്ടതിനെതിരെ ആലുവയിൽ നടന്ന ABVP  പ്രതിഷേധം ABVP സംസ്ഥാന സമിതിയംഗം ആപർണ പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.





കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ

 കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ.. എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനം റദ്ദാക്കണം എന്നാവിശ്യപ്പെട്ട്...