Tuesday 18 December 2018

KSRTC യിൽ നിന്ന് പിരിച്ചുവിട്ട ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കണം...

ABVP സംസ്ഥാന സെക്രട്ടറി ശ്രീ ശ്യാംരാജ് എഴുതുന്നു....
       KSRTC യിൽ നിന്ന് പിരിച്ചുവിട്ട  ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കണം...



ഈ കണ്ണുനീരിന്റെ ഉത്തരവാദികൾ മാറി മാറി ഭരിച്ച സർക്കാരുകൾ തന്നെയാണ്. ലാഭത്തിന് വേണ്ടി ദിവസ വേതനത്തിന് ആളെ നിയമിച്ച സർക്കാർ, കോർപ്പറേറ്റുകളെക്കാൾ വലിയ ചൂഷണമാണ് പാവപ്പെട്ട ജനങ്ങളെ ചെയ്തത്.. സർക്കാർ പിരിച്ചുവിട്ട 3700 ൽ അധികം ജീവനക്കാരിൽ നല്ലൊരു ശതമാനം ആളുകൾ പത്തു വർഷത്തിൽ കൂടുതൽ KSRTC യിൽ ജോലി ചെയ്തിരുന്നവരാണ്. അൻപതിനോടടുത്ത് പ്രായമായ ഇവർ ഇനിയെന്ത് ജോലി ചെയ്യാനാണ്?
ആരു കൊടുക്കാനാണ്? ജോലി ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ, പിരിച്ചുവിടുന്നു എന്നറിയുമ്പോഴുണ്ടാകുന്ന വേദന കഷ്ടം തന്നെ..

PSC പരീക്ഷ പാസായ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക്, അതും യുവാക്കൾക്ക്, തീർച്ചയായും ജോലി നൽകേണ്ടതുണ്ട്. അത്തരത്തിൽ,കോടതി വിധി പൂർണമായും സ്വാഗതാർഹം തന്നെ. ഇവിടെ തെറ്റുകാർ സർക്കാരാണ്. ആദ്യം തന്നെ PSC വഴി നിയമനം നടത്തുകയോ, കരാർ ഉദ്യോഗസ്ഥരെ ദീർഘകാലം ജോലിയിൽ നിർത്താതിരിക്കുകയോ ചെയ്തിരുന്നെങ്കിൽ ഈ അവസ്ഥ ഒഴിവാക്കാമായിരുന്നു.

അതു കൊണ്ട് തന്നെ, ജീവിതം വഴിമുട്ടി നിൽക്കുന്ന പിരിച്ചുവിട്ട ജീവനക്കാരുടെ മക്കളുടെ പഠനച്ചിലവ് വഹിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്..

No comments:

Post a Comment

കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ

 കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ.. എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനം റദ്ദാക്കണം എന്നാവിശ്യപ്പെട്ട്...