Tuesday 26 February 2019

ദേശീയതയുടെ ആഘോഷം.
#abvp
Don’t mess with India 🇮🇳🇮🇳🇮🇳
#salutetoAirforce
#abvpkerala
















ഭാരത സൈന്യത്തിന് അഭിവാദ്യങ്ങൾ - ABVP

ഭാരത സൈന്യത്തിന് അഭിവാദ്യങ്ങൾ അറിയിച്ചു കൊണ്ട് പിറവം നഗറിൽ ABVP നടത്തിയ മധുര വിതരണം
#abvp #piravom

പാകിസ്താനെ ഇന്ത്യൻ എയർ ഫോഴ്സ് തിരിച്ചടിത്തിന്റെ സന്തോഷ പ്രകടനം പിറവത്തും Mar kuriakose college ലും നടന്നു.ജില്ല സമിതി അംഗം വിഷ്ണു പ്രസാദ്,നഗർ സെക്രട്ടറി ജിത്തു,ജോയിന്റ് സെക്രട്ടറി വിഷ്ണു,ജിഷ്ണു എന്നിവർ പങ്കെടുത്തു.







Wednesday 20 February 2019

ABVP കാലടി നഗർ സമ്മേളനം

ABVP കാലടി നഗർ സമ്മേളനം ABVP NEC മെമ്പർ വിഷ്ണു സുരേഷ് ABVP എറണാകുളം ജില്ലാ സെക്രട്ടറി ലിബീഷ് എന്നിവർ പങ്കെടുത്തു.... പുതിയ ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ.,, @ Kalady


ABVP UC കോളേജ് യൂണിറ്റ് സമ്മേളനം

2018-19  എബിവിപി യൂ സി കോളേജ്  യൂണിറ്റ് സമ്മേളനം പുൽവാമ നഗറിൽ( BBC )  വച്ചു  നടത്തപെട്ടു

സംസ്ഥാന വർക്കിങ്ങ് കമ്മറ്റി അംഗമായ അജിത്.വി.ആർ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ
ജില്ലാ സെക്രട്ടറി ലിബീഷ്.വി.യു
ജില്ലാ കമ്മിറ്റി അംഗം
ഷരുൺ.എം.എസ് പങ്കെടുത്തു


യുണിറ്റ് പ്രസിഡന്റ് : ഗോകുൽ.എം.ആർ

യൂണിറ്റ് സെക്രട്ടറി : വിവേക്.വി. പൈ





Saturday 16 February 2019

കാശ്‍മീരിലെ പുൽവാമയിൽ ഭാരതത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീര ദേശാപിമാനികളോടുള്ള ആദരവ്  സൂചകമായി എബിവിപി പറവൂർ നഗരത്തിലെ പ്രവർത്തകർ അംബേദ്ക്കർ പാർക്കിലെ അമർ ജവാൻ ശിലാപ്രതിമയിൽ   പുഷ്പാർച്ചനയും പറവൂരിന്റെ തെരുവോരങ്ങളിലൂടെ നഗരത്തിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾ വീരമൃത്യു വരിച്ച സൈനികർക്ക് ഐക്യദാർട്യം പ്രഖ്യാപിച്ചു അനുശോചനപ്രകടനം നടത്തി പറവൂർ നമ്പൂതിരിയച്ഛൻ ആലിന് സമീപം  മെഴുകുതിരി നാളങ്ങളും തെളിയിച്ചു






എബിവിപി ദേശീയ സെക്രട്ടറി പി ശ്യംരാജ് ഉൽഘാടനം ചെയ്തു സംസാരിച്ചു  എബിവിപി എറണാകുളം ജില്ലാ സോഷ്യൽ മീഡിയ ഇൻചാർജ് അജിൽ അജി,എബിവിപി എറണാകുളം ജില്ലാ വിദ്യാർത്ഥിനി പ്രമുഖ് ഗ്രീഷ്മ രഘു, എബിവിപി പറവൂർ നഗർ കൺവീനർ വിഷ്ണു മോഹൻ  എന്നിവർ സംസാരിച്ചു

Friday 15 February 2019

ഭാരതത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീരസൈനികർക്ക് പ്രണാമം

              കാശ്മീരിലെ പുൽവാമയിൽ ഭാരതത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീരസൈനികർക്ക് പ്രണാമം അർപ്പിച്ച് കൊണ്ട് എറണാകുളം ജില്ലയിലെ കോളേജുകളിലും വിവിധ നഗറിലും   നടത്തിയ പുഷ്പ്പാർച്ചന...




കാശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച 44 CRPF ജവാന്മാർക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം അർപ്പിച്ചുകൊണ്ട് എറണാകുളം ലോ കോളേജിൽ ജവാന്മാരോടുള്ള ആദര സൂചകമായി ലോ കോളേജ് വിദ്യാർത്ഥികൾ  പുഷ്പാർച്ചനയും മെഴുകുതിരിനാളങ്ങളും തെളിയിച്ചു എബിവിപി എറണാകുളം ജില്ലാ ഓഫീസ് സെക്രട്ടറി ദിനുരാജ് പങ്കെടുത്തു



ശ്രീ ശങ്കരാചാര്യ സംസ്‌കൃത
 സർവ്വകലാശാല  എബിവിപി യൂണിറ്റ്                       കാശ്മീരിലെ പുൽവാമയിൽ ഭാരതത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീര സൈനികർക്ക് പ്രണാമം അർപ്പിച്ച് കൊണ്ട് നടത്തിയ പുഷ്പ്പാർച്ചന..


കാലടി നഗർ  എബിവിപി യുടെ ആഭിമുഖ്യത്തിൽ    കാശ്മീരിലെ പുൽവാമയിൽ ഭാരതത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീര സൈനികർക്ക് പ്രണാമം അർപ്പിച്ച് കൊണ്ട് കാലടി ബസ്സ് സ്റ്റാൻഡിൽ  നടത്തിയ പുഷ്പ്പാർച്ചന...



ആലുവ യു.സി കോളേജ്




കാശ്മീർ തീവ്രവാദ അക്രമത്തിൽ പ്രതിഷേധിച്ച ശ്രീ നാരായണ ലോ കോളേജിൽ ABVP യൂണിറ്റ് കരിദിനം ആചരിച്ചു

Monday 11 February 2019

സരസ്വതി പൂജയെ എസ്എഫ്ഐ ഭയക്കുന്നതെന്തിന് – പി.ശ്യാംരാജ് എഴുതുന്നു



സരസ്വതി പൂജയെ SFI ഇത്ര ഭയപ്പെടുന്നതെന്തിന്?
കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ഉത്തരേന്ത്യൻ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സരസ്വതി പൂജ നടത്തുന്നതിനെ, തുടക്കം മുതൽ യൂണിവേഴ്സിറ്റി VCയും, ഇടതുപക്ഷ അദ്ധ്യാപകരും, SFI യും ചേർന്ന് എതിർക്കുകയാണ്.ഇവർ ഇത്ര സാംസ്കാരിക അന്ധത പ്രകടിപ്പിക്കുന്നത് എന്തിനെന്ന് മാത്രം മനസിലാകുന്നില്ല.
കേരളത്തിൽ,ഓണവും ക്രിസ്തുമസും ഒക്കെ മതാചാരത്തിന്റെ ഭാഗമായി മാത്രമല്ല ആഘോഷിക്കുന്നത്. ഓണസദ്യയും, ഓണക്കോടിയും, ക്രിസ്തുമസ് കേക്കും, ക്രിസ്തുമസ് ഫ്രണ്ടുമെല്ലാം ഏതൊരു മലയാളിയുടേയും ആഘോഷങ്ങളുടെ ഭാഗം തന്നെയാണ്, ഇതിന്റെയെല്ലാം അടിവേര് ചികഞ്ഞു ചെല്ലുമ്പോൾ മതത്തിൽ ചെന്ന് നിൽക്കുമെങ്കിൽ കൂടി. മുൻ വർഷങ്ങളിൽ SFI പ്രവർത്തകരുടെ നേതൃത്വത്തിൽ ക്യാമ്പസിനകത്ത് പെരുന്നാൾ ദിനങ്ങളിൽ “നോമ്പുതുറ ” ആഘോഷങ്ങൾ നടന്നിട്ടുണ്ട്. അവിടെ പഠിയ്ക്കുന്ന സമയത്ത് കുസാറ്റിലെ വിദ്യാർത്ഥികൾ ക്യാമ്പസിന് പുറത്ത് വച്ച് സംഘടിപ്പിക്കുന്ന “നോമ്പുതുറ”ചടങ്ങുകളിൽ എല്ലാ വർഷവും ഈയുള്ളവനെ ക്ഷണിക്കാറുണ്ടായിരുന്നു. വിശ്വാസിയായിട്ടല്ലെങ്കിലും, മര്യാദയുടേയും, സാഹോദര്യത്തിന്റേയും ഭാഗമായി ആ ചടങ്ങുകളിലെല്ലാം കൃത്യമായി പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്,,,,,
നമുക്ക് ഇവിടെ ഓണവും ക്രിസ്തുമസും പോലെ തന്നെയാണ് ഉത്തരേന്ത്യയിൽ ഹോളിയും, സരസ്വതി പൂജയുമെല്ലാം. വിദ്യാർത്ഥി സംഘടന പ്രവർത്തനം അനുവദിയ്ക്കാത്ത NITകളിലും, IITകളിലുമെല്ലാം,വളരെ വിപുലമായി തന്നെയാണ് സരസ്വതി പൂജ ആഘോഷിക്കുന്നത്. കൊച്ചിൻ സർവകലാശാലയിലെ സരസ്വതി പൂജയ്ക്ക് എല്ലാ വിദ്യാർത്ഥികളേയും, വിദ്യാർത്ഥി സംഘടനകളേയും, അദ്ധ്യാപകരേയും, വൈസ് ചാൻസിലറിനെയുമൊക്കെ സംഘാടകർ ക്ഷണിച്ചതുമാണ്.പിന്നെയും എന്തിനാണ് ഇക്കൂട്ടർ ഇങ്ങനെ കയറു പൊട്ടിക്കുന്നതെന്ന് മാത്രം മനസിലാവുന്നില്ല. ഇനി, മതപരമായ നിറം നൽകിയാൽ തന്നെ വിദ്യാദേവതയായ സരസ്വതിയെ അല്ലേ അവർ ആരാധിച്ചത്? അല്ലാതെ VC യ്ക്ക് കുഴിമാടം ഒരുക്കുകയല്ലല്ലോ?
ഒരു പക്ഷേ കേരളത്തിനകത്തും, ചുരുക്കം ചില യൂണിവേഴ്സിറ്റികളിലും മാത്രം കാര്യമായ പ്രവർത്തനമുള്ളതിനാലാവാം SFI യുടെ മുതിർന്ന പ്രവർത്തകർക്ക് പോലും ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെക്കുറിച്ച് വലിയ ബോധ്യം വരാത്തത്…..
ജനാധിപത്യം, ബഹുസ്വരത, വ്യക്തിസ്വാതന്ത്ര്യം എന്നൊക്കെ വലിയ വായിൽ പ്രസംഗിക്കുന്ന സമയത്ത്, ഇതിന്റെയൊക്കെ അർത്ഥമെങ്കിലും ഒന്ന് മനസിലാക്കേണ്ടേ?

Friday 8 February 2019

കുസാറ്റ് സർവകലാശാലയിൽ എബിവിപിയ്ക്ക് ചരിത്ര ജയം

കൊച്ചി: കുസാറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിയ്ക്ക് ചരിത്ര ജയം. സെനറ്റ് അംഗമായി അക്ഷയ് വിനോദാണ് വിജയിച്ചത്. എബിവിപി സ്ഥാനാർത്ഥിയായ അക്ഷയ് വിനോദ്  873 ഫസ്റ്റ് പ്രിഫറൻസ് വോട്ടുകൾ നേടി ഏറ്റവും കൂടുതൽ ഫസ്റ്റ് പ്രിഫറൻസ് വോട്ടുകൾ നേടുന്ന സ്ഥാനാർത്ഥിയായി.



സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടത് ഉദ്യോഗസ്ഥരുടേയും അദ്ധ്യാപകരുടേയും ഇടപെടലിനെ തുടർന്ന് നോമിനേഷൻ തള്ളിയെങ്കിലും ഹൈക്കോടതി ഉത്തരവ് നേടിയായിരുന്നു അക്ഷയ് വിനോദ് മത്സരിച്ചത്.

കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ

 കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ.. എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനം റദ്ദാക്കണം എന്നാവിശ്യപ്പെട്ട്...