Monday 11 February 2019

സരസ്വതി പൂജയെ എസ്എഫ്ഐ ഭയക്കുന്നതെന്തിന് – പി.ശ്യാംരാജ് എഴുതുന്നു



സരസ്വതി പൂജയെ SFI ഇത്ര ഭയപ്പെടുന്നതെന്തിന്?
കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ഉത്തരേന്ത്യൻ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സരസ്വതി പൂജ നടത്തുന്നതിനെ, തുടക്കം മുതൽ യൂണിവേഴ്സിറ്റി VCയും, ഇടതുപക്ഷ അദ്ധ്യാപകരും, SFI യും ചേർന്ന് എതിർക്കുകയാണ്.ഇവർ ഇത്ര സാംസ്കാരിക അന്ധത പ്രകടിപ്പിക്കുന്നത് എന്തിനെന്ന് മാത്രം മനസിലാകുന്നില്ല.
കേരളത്തിൽ,ഓണവും ക്രിസ്തുമസും ഒക്കെ മതാചാരത്തിന്റെ ഭാഗമായി മാത്രമല്ല ആഘോഷിക്കുന്നത്. ഓണസദ്യയും, ഓണക്കോടിയും, ക്രിസ്തുമസ് കേക്കും, ക്രിസ്തുമസ് ഫ്രണ്ടുമെല്ലാം ഏതൊരു മലയാളിയുടേയും ആഘോഷങ്ങളുടെ ഭാഗം തന്നെയാണ്, ഇതിന്റെയെല്ലാം അടിവേര് ചികഞ്ഞു ചെല്ലുമ്പോൾ മതത്തിൽ ചെന്ന് നിൽക്കുമെങ്കിൽ കൂടി. മുൻ വർഷങ്ങളിൽ SFI പ്രവർത്തകരുടെ നേതൃത്വത്തിൽ ക്യാമ്പസിനകത്ത് പെരുന്നാൾ ദിനങ്ങളിൽ “നോമ്പുതുറ ” ആഘോഷങ്ങൾ നടന്നിട്ടുണ്ട്. അവിടെ പഠിയ്ക്കുന്ന സമയത്ത് കുസാറ്റിലെ വിദ്യാർത്ഥികൾ ക്യാമ്പസിന് പുറത്ത് വച്ച് സംഘടിപ്പിക്കുന്ന “നോമ്പുതുറ”ചടങ്ങുകളിൽ എല്ലാ വർഷവും ഈയുള്ളവനെ ക്ഷണിക്കാറുണ്ടായിരുന്നു. വിശ്വാസിയായിട്ടല്ലെങ്കിലും, മര്യാദയുടേയും, സാഹോദര്യത്തിന്റേയും ഭാഗമായി ആ ചടങ്ങുകളിലെല്ലാം കൃത്യമായി പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്,,,,,
നമുക്ക് ഇവിടെ ഓണവും ക്രിസ്തുമസും പോലെ തന്നെയാണ് ഉത്തരേന്ത്യയിൽ ഹോളിയും, സരസ്വതി പൂജയുമെല്ലാം. വിദ്യാർത്ഥി സംഘടന പ്രവർത്തനം അനുവദിയ്ക്കാത്ത NITകളിലും, IITകളിലുമെല്ലാം,വളരെ വിപുലമായി തന്നെയാണ് സരസ്വതി പൂജ ആഘോഷിക്കുന്നത്. കൊച്ചിൻ സർവകലാശാലയിലെ സരസ്വതി പൂജയ്ക്ക് എല്ലാ വിദ്യാർത്ഥികളേയും, വിദ്യാർത്ഥി സംഘടനകളേയും, അദ്ധ്യാപകരേയും, വൈസ് ചാൻസിലറിനെയുമൊക്കെ സംഘാടകർ ക്ഷണിച്ചതുമാണ്.പിന്നെയും എന്തിനാണ് ഇക്കൂട്ടർ ഇങ്ങനെ കയറു പൊട്ടിക്കുന്നതെന്ന് മാത്രം മനസിലാവുന്നില്ല. ഇനി, മതപരമായ നിറം നൽകിയാൽ തന്നെ വിദ്യാദേവതയായ സരസ്വതിയെ അല്ലേ അവർ ആരാധിച്ചത്? അല്ലാതെ VC യ്ക്ക് കുഴിമാടം ഒരുക്കുകയല്ലല്ലോ?
ഒരു പക്ഷേ കേരളത്തിനകത്തും, ചുരുക്കം ചില യൂണിവേഴ്സിറ്റികളിലും മാത്രം കാര്യമായ പ്രവർത്തനമുള്ളതിനാലാവാം SFI യുടെ മുതിർന്ന പ്രവർത്തകർക്ക് പോലും ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെക്കുറിച്ച് വലിയ ബോധ്യം വരാത്തത്…..
ജനാധിപത്യം, ബഹുസ്വരത, വ്യക്തിസ്വാതന്ത്ര്യം എന്നൊക്കെ വലിയ വായിൽ പ്രസംഗിക്കുന്ന സമയത്ത്, ഇതിന്റെയൊക്കെ അർത്ഥമെങ്കിലും ഒന്ന് മനസിലാക്കേണ്ടേ?

No comments:

Post a Comment

കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ

 കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ.. എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനം റദ്ദാക്കണം എന്നാവിശ്യപ്പെട്ട്...