Tuesday 9 May 2017

ABVP സ്റ്റേറ്റ് സെക്രട്ടറി P. ശ്യാംരാജ് എഴുതുന്നു...
"പെണ്ണിന്റെ ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിച്ചവന്റെ കൈവിരലല്ല, തലയാണ് അറുക്കേണ്ടതെന്ന് സിനിമയിൽ പറഞ്ഞപ്പോൾ കയ്യടിച്ചവരാണ് നമ്മൾ....."
- എ.ബി.വി.പി സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ് എഴുതുന്നു....
പതിനൊന്ന് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇന്ത്യയിൽ NEET എഴുതിയത്.അതിൽ പകുതിയിലധികം പെൺകുട്ടികളാണ്.
സ്വാഭാവികമായും എല്ലാ സ്ഥലങ്ങളിലും അടിവസ്ത്രത്തിലെ മെറ്റൽ ഹുക്കിനെപ്പറ്റി മനസിലാക്കിയിട്ടുണ്ടാവും. അവിടൊക്കെ മാനുഷിക പരിഗണന വച്ച് വിദ്യാർത്ഥിനികളെ പരീക്ഷ എഴുതാൻ അനുവദിച്ചിട്ടും ഉണ്ടാവും.. കൊവ്വപ്പുറം പീസ് സ്കൂളിന് മാത്രം ഇത്ര പ്രത്യേകത എന്ത് ?
എല്ലാവരും വളരെ പ്രതീക്ഷയോടെ ഒരു പ്രത്യേക മാനസികാവസ്ഥയിലാണ് പരീക്ഷ എഴുതാൻ വരുന്നത്. ചെറിയ മാനസിക വിഷമം പോലും വലിയ അളവിൽ പെർഫോമൻസിനെ ബാധിക്കുകയും ചെയ്യും. ലോഹ വസ്തുക്കൾ അകത്തു കയറ്റരുതെന്ന് നിയമം ഉണ്ടെങ്കിലും വെറുമൊരു ഹുക്കിനെക്കുറിച്ച്, ഇത്ര പുലിവാലാകുമെന്ന് ആരും ചിന്തിച്ചിട്ടുണ്ടാവില്ല..
ഇനി, ഒരു മെറ്റൽ ഹുക്ക് കൊണ്ട് പരീക്ഷയിൽ എന്തു ചെയ്യാനാണ് ?ഈ സമാന്യബോധം ഉള്ളത് കൊണ്ടാണ് ഇന്ത്യയിലെ പീസ് സ്കുൾ ഒഴികെയുള്ള സ്ഥലങ്ങളിലെ അധികൃതർ പെൺകുട്ടികളെ പരീക്ഷയെഴുതാൻ അനുവദിച്ചത്..
മുലക്കച്ച ധരിക്കാൻ വേണ്ടി സമരം നടത്തിയ നാടാണ് നമ്മുടേത്. പെണ്ണിന്റെ ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിച്ചവന്റെ കൈവിരലല്ല, തലയാണ് അറുക്കേണ്ടതെന്ന് സിനിമയിൽ പറഞ്ഞപ്പോൾ കയ്യടിച്ചവരാണ് നമ്മൾ.
ഇവിടെ നിയമത്തിന് നിർവചിക്കാൻ കഴിയാത്ത ഒരു വ്യക്തിത്വം പെണ്ണിനില്ലേ? സ്വന്തം സ്ത്രീത്വം സംരക്ഷിക്കാൻ ഒരടി വസ്ത്രം ധരിച്ചപ്പോൾ അത് കൊടിയ പാതകമായി ചിത്രീകരിക്കപ്പെടുന്നതെങ്ങനെയാണ്.? ആ സ്ത്രീത്വത്തിന് ക്ഷതമേറ്റതു കൊണ്ടല്ലേ പെൺകുട്ടികൾ കരഞ്ഞത്?
സ്വന്തം അമ്മയോ സഹോദരിയോ അടിവസ്ത്രം ഉരിഞ്ഞ് വിതുമ്പിയ കണ്ണുകളുമായി നമ്മുടെ കയ്യിൽ തരേണ്ടി വരുന്ന രംഗം ഒന്നാലോചിച്ചു നോക്കൂ.. കൊടിയ പാതകമല്ലാതെ മറ്റെന്ത് ?
ഇവിടെയാണ് സ്കൂൾ അധികൃതരുടെ മാനസിക രോഗം നാം മനസിലാക്കേണ്ടത്. അവർ തന്നെയാണ് തെറ്റുകാരും..ലോഹ വസ്തുക്കൾ കൊണ്ടുവരരുത് എന്നത് നിയമമാണ്. ആഭരണങ്ങളും, നീളമുള്ള കുപ്പായകൈകളും മറ്റും ഒഴിവാക്കുകയും ചെയ്യണം.എന്നാൽ അതിന്റെ പേരിൽ അടിവസ്ത്രം അഴിപ്പിക്കുന്നത് ഒഴിവാക്കാമായിരുന്നു. ലക്ഷക്കണക്കിന് മറ്റു വിദ്യാർത്ഥിനികളെ പരീക്ഷ എഴുതിച്ചതു പോലെ.
ഇതിനർത്ഥം നാളെ മുതൽ സർവാഭരണ വിഭൂഷിതരായി ചാക്കിൽ പൊതിഞ്ഞ് കെട്ടി പോകണമെന്നല്ല. കൈ നീളമുള്ള കുപ്പായങ്ങൾ കോപ്പിയടിക്കാൻ സഹായിക്കും. തല മൂടിയ വസ്ത്രങ്ങളും അങ്ങനെ തന്നെ. മുണ്ടും അങ്ങിനെ തന്നെ.
വയർ നിറഞ്ഞിട്ടും ആർത്തി മൂത്ത് വെട്ടി വിഴുങ്ങുന്നവനോട് ഇനിയും ഭക്ഷണം കഴിക്കരുതെന്ന് നമുക്ക് പറയാം.എന്നാൽ ജീവൻ നില നിർത്താൻ ഒരിറ്റു ഭക്ഷണം കഴിക്കുന്നവനോടോ? രണ്ടിനേയും രണ്ടായി മനസിലാക്കണം.. ഫാഷൻ ഷോയ്ക്ക് പോകുന്നതു പോലെ പരീക്ഷ എഴുതാൻ പോകരുത്.. അതിനർത്ഥം അടിവസ്ത്രം ധരിക്കരുത് എന്നല്ല..
നിയമപ്രകാരം അർഹതപ്പെട്ടതായിട്ടു കൂടി, പാഞ്ചാലിയുടെ വസ്ത്രമുരിഞ്ഞ ദുശ്ശാസനനല്ല, അവളുടെ മാനം കാക്കാൻ വസ്ത്രം നൽകിയ ശ്രീകൃഷ്ണനാണ് നമ്മുടെ ഈശ്വരൻ.

https://www.facebook.com/abvpekm/

No comments:

Post a Comment

കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ

 കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ.. എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനം റദ്ദാക്കണം എന്നാവിശ്യപ്പെട്ട്...