Saturday 20 May 2017



ABVP സ്റ്റേറ്റ് സെക്രട്ടറി P. ശ്യാംരാജ് എഴുതുന്നു....

പീഢനങ്ങൾ നടക്കുമ്പോൾ, പീഢിപ്പിക്കപ്പെട്ടവരോടുള്ള അനുകമ്പയും, ചെറുത്തു നിന്നവരോടുള്ള ആരാധനയും വേണ്ടതു തന്നെയാണ്. എന്നാൽ അതിലും ആവശ്യം പൊതു സമൂഹത്തിന്റെ മനസ്ഥിതി മാറുക എന്നുള്ളതാണ്.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കിയപ്പോൾ നമ്മുടെ രോഷം അണപൊട്ടിയൊഴുകി, "അവനെ എനിക്കു വിട്ടു തരൂ" എന്ന് ഫേസ് ബുക്കിൽ ആക്രോശിച്ചു. അന്ന് സോഷ്യൽ മീഡിയകളിൽ സാമൂഹിക പ്രതിബദ്ധത തെളിയിച്ച പലരും പിന്നീട് മിഷേൽ മരിച്ചപ്പോൾ ഒരു മെഴുകുതിരി പോലും കത്തിക്കാൻ കൂട്ടാക്കിയില്ല.

സൗമ്യ ബലാത്സംഗം ചെയ്യപ്പെട്ടപ്പോൾ, തൊട്ടടുത്ത കമ്പാർട്ട്മെന്റിലിരുന്ന ആളുകൾ, സൗമ്യയുടെ കരച്ചിൽ കേട്ടിട്ടു കൂടി ഒന്ന് തിരിഞ്ഞു നോക്കാൻ തയ്യാറായില്ല. അവരിൽ ഒരാളെങ്കിലും ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ ചിലപ്പോൾ സൗമ്യയുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു. ഒരു പക്ഷേ അക്കൂട്ടരും കോടതി വിധി വന്നപ്പോൾ പോസ്റ്റ്  ചെയ്തിട്ടുണ്ടാവും"feeling angry"

 അടഞ്ഞ മുറികളിലെ ഒറ്റയ്ക്കുള്ള പ്രാർത്ഥനകളും പൂജകളും ഒഴിവാക്കപ്പെടണം. ചെയ്തത് സ്വന്തം മതത്തിൽ പെട്ടവരാണെങ്കിലും അവരെ തള്ളിപ്പറയാൻ നാം തയ്യാറാവണം. പീഡിപ്പിച്ച പൂജാരിയെ ഹിന്ദുവും, വികാരിയെ ക്രിസ്ത്യാനിയും, ഉസ്താദിനെ മുസ്ലീമും തള്ളിപ്പറയാത്തിടത്തോളം കാലം, മതത്തെയും വിശ്വാസത്തേയും ഉപയോഗിച്ചുള്ള പീഡനങ്ങൾ തുടർന്നു കൊണ്ടേയിരിക്കും.രാഷ്ട്രീയത്തിലും ഇങ്ങനെ തന്നെ. സ്വന്തം പ്രസ്ഥാനം ചെയ്യുന്ന എന്ത് തെറ്റിനേയും ന്യായീകരിക്കുന്ന ന്യായീകരണത്തൊഴിലാളിയായി നാം മാറരുത്.

ചെറുത്തു നിന്ന പെൺകുട്ടിയ്ക്ക് പൂർണ പിന്തുണ നൽകുന്നു.

https://m.facebook.com/story.php?story_fbid=1340682249350837&id=100002272232975 

No comments:

Post a Comment

കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ

 കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ.. എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനം റദ്ദാക്കണം എന്നാവിശ്യപ്പെട്ട്...