Saturday 21 July 2018

എറണാകുളം IG ഓഫീസ് മാർച്ചിൽ പോലീസ് അതിക്രമം.

എറണാകുളം IG ഓഫീസിലേക്ക് ABVP നടത്തിയ മാർച്ചിൽ പോലീസ് അതിക്രമം.

#അടിച്ചമർത്താൻ ശ്രമിച്ചാലും ചോരയിൽ മുക്കിയാലും  പോരാടുക തന്നെ ചെയ്യും 
പോപ്പുലർ ഫ്രോണ്ടിനെ നിരോധിക്കുക..
എബിവിപിയുടെ എറണാകുളം IG ഓഫീസ് മാർച്ചിൽ പോലീസ് അതിക്രമം.
വിദ്യാർത്ഥിനികൾ അടക്കം ഉള്ളവരെ തല്ലിച്ചതച്ചു.30 ഓളം പ്രവർത്തകരെ അറസ്റ്റ് ചെയ്തു. 

#BanPopularFront #ABVPErnakulam













Wednesday 18 July 2018

നാളെ സംസ്ഥാന വ്യാപകമായി ABVP വിദ്യാഭ്യാസ ബന്ദ്...

ABVP സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പോലീസ് അക്രമം സംസ്ഥാന സെക്രട്ടറി ശ്യാംരാജ് അടക്കം പ്രവർത്തകർക്ക് പരിക്ക്...


80 ൽ അധികം പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു..
പ്രതിഷേധിക്കുക..

സർവകലാശാലകളിൽ വി.സി നിയമനം ഉടൻ നടപ്പിലാക്കുക..

സച്ചിൻ - വിശാൽ-ശ്യാമപ്രസാദ് വധമുൾപ്പെടെ, പോപ്പുലർ ഫ്രണ്ട് നടത്തിയ കൊലപാതകങ്ങളുടെ അന്വേഷണം ദേശീയ ഏജൻസിയെ ഏൽപ്പിക്കുക...

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുക..

കലാലയങ്ങളിൽ സംഘടന സ്വാതന്ത്ര്യത്തിനുള്ള നിയമം നടപ്പിലാക്കുക.

എന്നീ ആവിശ്യങ്ങൾക്കായിട്ടാണ് ABVP യുടെ സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയത്...

നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ്...

#protest.

Tuesday 17 July 2018

സ്വർഗീയ വിശാൽ അനുസ്മരണം


ABVP എറണാകുളം ജില്ലാ സമിതി നടത്തിയ സ്വർഗീയ വിശാൽ അനുസ്മരണം




ABVP ദേശീയ സെക്രട്ടറി ശ്രീ. ഒ.നിധീഷ് ഉദ്ഘാടനം നടത്തി. ABVP ജില്ലാ അദ്ധ്യക്ഷൻ ശ്രീ അശിർവാദ് അദ്ധ്യക്ഷത വഹിച്ച അനുസ്മരണ പരിപാടിയിൽ ജില്ലാ സെക്രട്ടറി ഹരികൃഷ്ണ സ്വാഗതം പറഞ്ഞു. ABVP ദേശീയ നിർവ്വാഹക സമിതിയംഗം വിഷ്ണു സുരേഷ്, സംസ്ഥാന സമിതിയംഗം അപർണ എന്നിവർ പങ്കെടുത്തു






Tuesday 10 July 2018

കേരള ABVPയുടെ പുതിയ സംസ്ഥാന സംഘടന സെക്രട്ടറി ശ്രീ.കെ.വി വരുൺ പ്രസാദിന് അഭിവാദ്യങ്ങൾ...

കേരള ABVPയുടെ പുതിയ സംസ്ഥാന സംഘടന സെക്രട്ടറി ശ്രീ.കെ.വി വരുൺ പ്രസാദിന് അഭിവാദ്യങ്ങൾ...

ABVP സംസ്ഥാന പഠന ശിബിരം കോട്ടയം പാലയിൽ...

ABVP സംസ്ഥാന പഠന ശിബിരം കോട്ടയം പാലയിൽ...




ABVP പ്രേരണാ വിദ്യാർത്ഥി സമ്മേളനത്തിൽ Rടട സർസംഘചാലക് ഡോ. മോഹൻജി ഭാഗവത് സംസാരിക്കുന്നു.


ABVP പ്രേരണാ വിദ്യാർത്ഥി സമ്മേളനത്തിൽ സ്വർഗീയ
ദത്താജി ഡിഡോൽക്കർജിയുടെ ജീവചരിത്രം പ്രകാശനം ചെയ്ത് Rടട സർസംഘചാലക് ഡോ. മോഹൻജി ഭാഗവത് സംസാരിക്കുന്നു.



എബിവിപി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല യൂണിറ്റ് നടത്തിയ പ്രതിഷേധം

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല കാലടി, 2018 അഡ്മിഷൻ എടുത്ത ബിരുദ വിദ്യാർത്ഥിനികൾക്ക് ഹോസ്റ്റൽ സൗകര്യം ലഭ്യമാക്കുന്നതിൽ സർവകലാശാലയ്ക്ക് പാളിച്ചകൾ സംഭവിച്ചു. വിദ്യാർത്ഥിനികൾക്ക് ഉടൻതന്നെ ഹോസ്റ്റലിൽ താമസസൗകര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എബിവിപി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല യൂണിറ്റ് നടത്തിയ പ്രതിഷേധം

ശ്രീ . ഒ നിധീഷ് ജിക്ക് കേരളത്തിലെ ABVP പ്രവർത്തകരുടെ സ്നേഹാദരം

ABVP കേരളത്തിന്റെ മുൻ സംസ്ഥാന സംഘടനാ സെക്രട്ടറിയും ഇപ്പോൾ മധ്യപ്രദേശിലെ മഹാകോശൽ പ്രാന്തത്തിന്റെ സംഘടനാ സെക്രട്ടറി ആയി നിയോഗിക്കപ്പെട്ട ശ്രീ . ഒ നിധീഷ് ജിക്ക് കേരളത്തിലെ ABVP പ്രവർത്തകരുടെ സ്നേഹാദരം ABVP ദേശീയ സഹ സംഘടനാ സെക്രട്ടറി ശ്രീ . ജി ലക്ഷ്മൺ ജി , ABVP സംസ്ഥാന അധ്യക്ഷൻ ശ്രീ .കെ പ്രിന്റു , സംസ്ഥാന സെക്രട്ടറി ശ്രീ .പി ശ്യാംരാജ് എന്നിവർ ചേർന്ന് നൽകി ആദരിക്കുന്നു ..
O Nidheesh

Friday 6 July 2018

ABVP സംസ്ഥാന പഠന ശിബിരം

ABVP സംസ്ഥാന പഠന ശിബിരം കോട്ടയം പാലായിൽ ആരംഭിച്ചു . സംസ്ഥാന പ്രസിഡന്റ്‌ കെ പ്രിന്റു മഹാദേവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എബിവിപി ദേശീയ സഹസംഘടനാ സെക്രട്ടറി ജി ലക്ഷ്മൺ ശിബിരം ഉദ്ഘാടനം ചെയ്തു . 


#ABVPStateCamp #ABVPKerala

Wednesday 4 July 2018

കാവിക്കൊടികൾ ചരിത്രമെഴുതിയ കോട്ടയത്ത്
ABVP പഠനശിബിരം 2018

ഇടനെഞ്ചിൽ ഒഴുകി പടർന്ന രക്തത്തിന് കാവി നിറമേയുള്ളൂ എന്ന് വരച്ചു ചേർത്തവർ.. ജ്വാല മുഖങ്ങളിൽ ജീവിതം തെളിയിച്ചവർ.. ഉറച്ച കാൽവയ്പ്പുകളോടെ ചരിത്രത്തെ കൂടെ നടത്തിയോർ..

വിറയാർന്ന കൈകളിൽ ഒരു വേലി പത്തൽ വെട്ടിയെടുത്ത് അതിന്റെ തുഞ്ചത്ത് ഒരു കാവി കൊടി ഇടത്തേ തോളിലേക്ക് ചരിച്ചു വച്ച് വലം കൈ ചുരുട്ടി ഗഗനനീലിമയിലേക്ക് വലിച്ചെറിഞ്ഞ് ഇടനെഞ്ച് വെട്ടി കീറി തൊണ്ട പൊട്ടുമാറുച്ചത്തിൽ അലറി വിളിക്കുമ്പോൾ സിരകളിൽ ഒരു തരിപ്പ് ഉണരും.. ഉള്ളിൽ ബോലോ ഭാരത് മാതാ കീ ജയ് എന്നത് അലറി കുതിച്ചു പായുന്ന സിംഹ പരാക്രമങ്ങൾക്കുമപ്പുറത്തായിരിക്കും..

ചുറ്റിലും നോക്കാതെ മുന്നോട്ട് തന്നെ പായുന്ന ചീറ്റപുലിയുടെ ഉൾക്കരുത്തോട് കുതിക്കുവാനുള്ള ഒരുക്കം അവിടെ നിന്ന് തുടങ്ങുകയാണ്..

ആൾക്കൂട്ടങ്ങൾക്കപ്പുറത്തേക്ക് പൂരപറമ്പിലെ ഗജവീരന്റെ മസ്തകത്തിലെ തിടമ്പിൽ ആ വാക്ക് ചരിത്രം കോറിയിട്ടിട്ടുണ്ട്.

#ABVP

ആദ്യത്തെ യൂണിറ്റ്
ആദ്യത്തെ പ്രസിഡണ്ട്
ആദ്യത്തെ വനിതാ പ്രസിഡണ്ട്
ആദ്യത്തെ വനിതാ സെക്രട്ടറി
ആദ്യത്തെ സെക്രട്ടറി
ആദ്യത്തെ ഒർഗനൈസിംഗ് സെക്രട്ടറി....
കോട്ടയത്ത് നടക്കുന്ന ഓരോ പരിപാടിയും വിദ്യാർത്ഥി പരിഷത്തിന്റെ ചരിത്രം ജ്വലിച്ചുയരുന്ന മുഹൂർത്തങ്ങളായിരിക്കും.. ദേശീയതയുടെ ചരിത്രം രചിച്ച നാടാണ് കോട്ടയം. കേരളത്തിലാദ്യം ആദ്യത്തെ ആ ABVP ക്കാരൻ വിളിച്ച ആ മുദ്രാവാക്യങ്ങൾ ഇന്നും കോട്ടയത്തിന്റെ കലാലയ ചുമരുകളിൽ പ്രതിധ്വനിക്കുന്നുണ്ട്..

കേരളത്തിലെ യുവജനത ദേശീയതയെ ഇടനെഞ്ചോട് ചേർക്കാൻ തുടങ്ങിയ നാളുകൾ ABVP യുടെ അഗ്നി പന്തങ്ങളിൽ നിന്നും പകർന്നതാണ്.

1960 കളിൽ നിന്നും ചങ്ങനാശ്ശേരി ഹിന്ദു എൻ.എസ്സ്.എസ്സ് കോളേജിൽ നിന്നും കൊളുത്തിയ ആ ആഗ്നി നാമ്പുകൾ ഹൃദയങ്ങളിൽ നിന്നും ഹൃദയങ്ങളിലേക്ക് ആളിപ്പടരാൻ ഏറെ നാളുകൾ എടുത്തില്ല.. രക്തത്തിലും ശ്വാസത്തിലും ABVP യെ ആത്മാവിന്റെ അകത്തളങ്ങളിൽ പ്രതിഷ്ഠിച്ചവർ ജൈവിക തലമുറ പരിണാമങ്ങളിലെ DNA കളിൽ പോലും മാറ്റി വരച്ചു. തലമുറകളിൽ നിന്നും തലമുറകളിലേക്ക് ABVP പടർന്നു കയറി.

കുതിച്ചു പായുന്ന ദേശീയതയുടെ യാഗാശ്വങ്ങളെ വൈദേശിക പ്രത്യയശാസ്ത്രങ്ങൾ പ്രതിരോധിച്ചു തുടങ്ങുവാനും കാലം അധികം എടുത്തില്ല. ഹിമവത്സൃംഗങ്ങളായ രാഷ്ട്ര വൈര്യങ്ങളെ പൂ പറിക്കുന്ന ലാഘവത്തോടെ ആശയസമര പ്രക്ഷുബ്ദ്ധതയുടെ രംഗ ധൈര്യങ്ങൾ ജീവിതം കൊടുത്ത് നടന്ന് കയറി ഉത്തുംഗങ്ങൾ കീഴടക്കി കാവി പൊൻ കൊടി നാട്ടി. നവ്യമായ പരിവർത്തനങ്ങൾക്ക് കാതോർത്ത് കിടന്ന നവോത്ഥാന നൗകയെ പുത്തനുണർവ് ലഭിച്ചോർ നേർ വഴിക്ക് തന്നെ വീണ്ടും നയിക്കുവാൻ ആരംഭിച്ചു.

നിദ്രോന്മത്തരെ തട്ടിയുണർത്തി കടന്നു പോയ ഭവ്യമായ ദേശീയതയുടെ തെന്നൽ സംഘശക്തിയുടെ കൊടുങ്കാറ്റായി തീരുകയായിരുന്നു. ദേശവിരുദ്ധതയുടെ അപ്പൊസ്തലന്മാരുടെ കോട്ട വാതിലുകൾ തകർന്നു. പാരമ്പര്യങ്ങളുടെ ശ്രീകോവിലിൽ പൈതൃകങ്ങളെ പുന:പ്രതിഷ്ഠിച്ചു. അഭിമാ നോജ്ജ്വലമായ പൂർവ്വികതപസ്ഥലികൾ പുനർജനിച്ചു. നവോത്ഥാനത്തിന്റെ ശംഖൊലി കേട്ട് നാടുണർന്നു. മിഴി തുറന്നവർ ദേശീയതയുടെ നിലവിളക്കിൻ നാളത്തിൽ കോടി സൂര്യ സമപ്രഭയോടെ വിളങ്ങി നിൽക്കുന്ന ഭാരത മാതാവിനെയാണ് കണ്ടത്.

കത്തിജ്വലിച്ചു വന്ന ദേശീയതയുടെ ജന പരിസരങ്ങളിൽ കൊടി കുത്തി വാണ കമ്മ്യൂണിസ്റ്റ് രാഷ്ട്ര വിരുദ്ധതകളുടേയും കോൺഗ്രസ് - നെഹ്റുവിയൻ ന്യൂനപക്ഷ മത പ്രീണനത്തിന്റെ വിഷ ദംശനങ്ങളുടേയും ഇരുളകങ്ങളിലേക്ക് ഒരു തീ പന്തം കടന്നു വന്നു. മലയാളത്തിന്റെ കലാലയങ്ങളിൽ നിറഞ്ഞ് നിന്ന നെഹ്രുവും ഇന്ദിരാഗാന്ധിയും ചെഗുവേരയും മാർക്സും ലെനിനും എല്ലാം സ്വാമി വിവേകാനന്ദന്റേയും ഭഗത് സിംഗിന്റേയും അയങ്കാളിയുടേയും ശ്രീ നാരായണ ഗുരുദേവന്റേയും ത്സാൻസി റാണിയുടേയും കടന്നുവരവോടെ മാഞ്ഞു തുടങ്ങി. കലാലയങ്ങൾ ABVP ക്കാരന്റെ രാഖി ചരടുകൾക്കായ്  ഹൃദയ കവാടങ്ങൾ തുറന്നിട്ടു. റഷ്യൻ കവിതകൾ പാടി താളമിട്ടിരുന്ന ക്ലാസ്സ് മുറികളിൽ ABVP ക്കാരന്റെ ദേശഭക്തി നിറഞ്ഞ ഗണഗീതങ്ങൾ നിറഞ്ഞു. ഈക്വിലാബ് സിന്ദാബാദ് മുഴങ്ങിയ ഇടനാഴികൾ വന്ദേമാതരത്താൽ കോരിത്തരിച്ചു.

ജനുവരി 12 ഉം ഓഗസ്റ്റ് 15 ഉം രക്ഷാബന്ധനവും കലാലയങ്ങളുടെ ദേശീയോത്സവമായി. തണൽമരങ്ങളുടെ നിറുകയിലേക്ക് വലിഞ്ഞുകയറി ഏറ്റവും ഉയരമുള്ള കമ്പിൽ കാവി കൊടികൾ ഉയർത്തി കെട്ടി. നൂറു കണക്കിന് SFI, KSU പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു കടന്നു പോകുമ്പോൾ നാലും മൂന്നും ഏഴ് പ്രവർത്തകരെ കൂടി ABVP നടത്തിയ പ്രകടനങ്ങൾ കണ്ട് കലാലയ മുറ്റത്തെ പുല്ലുകൾ പോലും കോരിത്തരിച്ച നാളുകൾ.

ദിഗന്തങ്ങളെ കീഴടക്കി ABVP യുടെ ജൈത്രയാത്രയിൽ കടപുഴകിയതൊക്കെ രാഷ്ട്ര വിരുദ്ധതയുടെ വന്മരങ്ങളായിരുന്നു. അതിനിടയിൽ കാലത്തെ കൂടെ നടത്തിയപ്പോൾ ചിലതൊക്കെ.. ഏറെ വേദനയോടെ.. ബിംബി, അനു, കിം, സുജിത്ത്, വിശാൽ കോട്ടയമുൾപ്പെടുന്ന സമീപ പ്രദേശത്ത് നമ്മുക്ക് നഷ്ടപ്പെട്ടു.. കാലവും ചരിത്രവും അതിന് നൽകിയ പ്രതികാരം ദേശീയതയുടെ പാഥേയമായ ആയിരങ്ങളെ സൃഷ്ടിച്ചായിരുന്നു. കമ്മ്യൂണിസവും കോൺഗ്രസ്സും ഇസ്ലാമിക ഭീകരതയും തല്ലിയൊതുക്കിയപ്പൊഴെല്ലാം ഫീനിക്സ് പക്ഷി പോലെ ക്ലാസ്സ് മുറികളിലെ കരുത്തായി നാം മാറി.. നടന്നു മുന്നേറി.. നാട് കൂടെ നിന്നു.. നാം പറഞ്ഞു... അവരോട്.. ഈ മുന്നേറ്റം നാടിന് വേണ്ടി..

ഈ വർഷത്തെ പഠനശിബിരം കോട്ടയത്ത് നടക്കുന്നു.. വർത്തമാനങ്ങൾ ചരിത്രമാക്കി ഭാവി ജ്വലിപ്പിക്കുവാൻ..

ജ്വാല കൊളുത്തിയ കാവ്യോദയത്തിന്റെ നവ അശ്വമേധങ്ങളാകുവിൻ..

#ABVP 

കടപ്പാട് - K. K മനോജ് 

തൃശൂർ കേരള വർമ കോളേജിൽ ABVP പ്രവർത്തകർക്കു നേരെ SFI ആക്രമണം...

''നിലപാട് '' മാറ്റാത്ത SFI...

  തൃശൂർ കേരള വർമ കോളേജിൽ ABVP പ്രവർത്തകർക്കു നേരെ SFI ആക്രമണം...



ABVP പ്രവർത്തകർ ഇന്നു പുലർച്ചെ വരെ ,ക്യാമ്പസിനകത്ത് കെട്ടിയ കൊടി തോരണങ്ങളും, പോസ്റ്ററുകളും SFl പ്രവർത്തകർ  രാവിലെ വന്ന് തകർത്തിരുന്നു.. പകൽ വെളിച്ചത്തിൽ, ABVP കൊടി ചവിട്ടിയരയ്ക്കുന്ന SFI പ്രവർത്തകരെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചതിനാണ് ABVP പ്രവർത്തകരായ യദുകൃഷ്ണൻ, രെജിൻ, യദു, തുടങ്ങിയവരെ SFIക്കാർ മർദ്ദിച്ച് അവശരാക്കിയത്.... തലയ്ക്ക് സാരമായി പരിക്കേറ്റ യദുകൃഷ്ണനെ അശ്വിനി ഹോസ്പിറ്റിലിലും, മറ്റുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു....

സത്യത്തിൽ CFI യുടെ മറ്റൊരു പതിപ്പു തന്നെയല്ലേ SFl ?,
ഒരു ക്യാമ്പസിൽ മറ്റൊരു പ്രസ്ഥാനം പ്രവർത്തിക്കരുതെന്ന് പറയാൻ എന്തവകാശമാണ് SFIക്ക് ഉള്ളത് ? എന്നിട്ട് സ്വന്തം കൊടിയിൽ എഴുതിച്ചേർത്തിരിക്കുന്നു "സ്വാതന്ത്ര്യം "!    മറ്റു പ്രസ്ഥാനങ്ങളെ ആശയപരമായി നേരിടുന്നതിനു പകരം, പ്രവർത്തകരുടെ മുന്നിൽ വച്ചു തന്നെ അവർ നെഞ്ചോടു ചേർത്തു പിടിയ്ക്കുന്ന കൊടി നശിപ്പിച്ച SFI പ്രവർത്തകല്ലേ, യഥാർത്ഥ ഫാസിസ്റ്റുകൾ ? എന്നിട്ടവർ കൊടിയിൽ ചേർത്തിരിക്കുന്നു സോഷ്യലിസം..

അവിടെ തടയപ്പെട്ടത് CFI ആണെങ്കിൽ മറ്റൊരു അഭിമന്യു കേരളവർമയിലും ഉണ്ടാവുമായിരുന്നു....

സത്യത്തിൽ SFIയ്ക്ക് ക്യാമ്പസ് ഫ്രണ്ടിനോട് ഭയമൊന്നുമില്ല,,,സഹോദര സ്നേഹമാണ്...
കേരളത്തിലെ ആദ്യ ആദിവാസി രക്തസാക്ഷിയായ അഭിമന്യുവിന്റെ മരണത്തിൽ അവരുടെ നേതാക്കളുടെ നിലപാട് നോക്കൂ,, ആർക്കാണ് വിഷമം ഉള്ളത് ?? ജെംസ് കോളേജിലെ SFl - CFl സഖ്യം അതു പോലെ തന്നെ തുടരുന്നില്ലേ??

ഉറപ്പിച്ചു പറയുന്നു...
അഭിമന്യു SFI യുടെ തല തിരിഞ്ഞ ഫാസിസ്റ്റ് ''നിലപാടുകളുടെ" രക്തസാക്ഷിയാണ്..
കലാലയങ്ങളിൽ ക്യാമ്പസ് ഫ്രണ്ടിനെ വളർത്തുന്നത് SFI തന്നെയാണ്..

P.Shyamraj ( ABVP STATE SECRETARY )





Monday 2 July 2018

അഭിമന്യു SFIയുടെ "നിലപാടുകളുടെ" രക്തസാക്ഷി...ABVP

അഭിമന്യു SFIയുടെ "നിലപാടുകളുടെ" രക്തസാക്ഷി...ABVP 


അഭിമന്യു രക്ത സാക്ഷി ആക്കപ്പെട്ടതാണ്,  SFI യുടെ തല തിരിഞ്ഞ നിലപാടുകൾ കാരണം.
ക്യാമ്പസുകളിൽ  തങ്ങളല്ലാതെ മറ്റൊരു വിദ്യാർത്ഥി സംഘടനയും പ്രവർത്തിക്കാൻ പാടില്ലെന്ന, ഇവരുടെ യഥാർത്ഥ ഫാസിസ്റ്റ്‌ നിലപാടിന് ഇരയാവുകയായിരുന്നു അഭിമന്യു. 
ഒരിക്കൽ തങ്ങൾ പാലൂട്ടി വളർത്തിയ ക്യാമ്പസ് ഫ്രണ്ടിന്റെ, പോസ്റ്ററുകൾ  മഹാരാജാസ് കോളേജിൽ  ഒട്ടിക്കേണ്ടെന്ന SFI യുടെ വാദത്തെ തുടർന്നാണ് സംഘർഷം നടന്നതും, അഭിമന്യുവിനെ ഒരാൾ പിന്നിൽ നിന്നു പിടിച്ചു നിർത്തിയതും, മറ്റൊരാൾ മുന്നിൽ നിന്ന് കുത്തിക്കൊലപ്പെടുത്തിയതും...

മുകളിൽ സൂചിപ്പിച്ച നിലപാടിൽ SFI ചെറിയ മാറ്റം വരുത്തും.ഏതെങ്കിലും സംഘടന ABVPയെ എതിർക്കുന്നുണ്ടെങ്കിൽ, അവർക്ക് "SFIയുടെ കീഴിൽ " ആ ക്യാമ്പസിൽ  പ്രവർത്തിക്കാവുന്നതാണ്..

മഹാരാജാസ് കോളേജിൽ,ABVP യുടെ വനിത പ്രവർത്തകയെ അടക്കം SFI തടഞ്ഞപ്പോഴും ക്യാമ്പസ് ഫ്രണ്ടിനെ, അതിനകത്ത് കയ്യെഴുത്ത് പോസ്റ്റർ ഒട്ടിക്കാൻ SFI സഹായിച്ചിരുന്നു. പക്ഷേ അതിൽ, ABVP യ്ക്ക് എതിരായി തന്നെ എഴുതണം.

ഇങ്ങനെ ABVPയെ തടയാൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലടക്കം, SFI പോറ്റി വളർത്തിയ വിഷപ്പാമ്പ് സ്വയം വളരാൻ തുടങ്ങിയപ്പോഴാണ് SFI എതിർത്തതും, പാമ്പ് അവരെ തിരിച്ചു കൊത്തിയതും....

ഈ രണ്ടു കാര്യങ്ങളിൽ നിലപാട് മാറ്റാൻ SFI തയ്യാറായില്ലെങ്കിൽ സംഘർഷങ്ങൾ ഇനിയും കുറയില്ല..
ഒന്ന് - ക്യാമ്പസ് ഫ്രണ്ടുമായുള്ള അവിഹിത കൂട്ടുകെട്ട് SFI അവസാനിപ്പിക്കുക...
രണ്ട് - അനാവശ്യമായി മറ്റു പ്രസ്ഥാനങ്ങളെ എതിർക്കുന്ന രീതി അവസാനിപ്പിക്കുക..

SFI ക്യാമ്പസ് ഫ്രണ്ടിനെ വളർത്താതിരുന്നെങ്കിലോ, വളർന്നതിനു ശേഷം പോസ്റ്റർ ഒട്ടിക്കുന്നത് തടയാതിരുന്നെങ്കിലോ, അഭിമന്യു കൊല്ലപ്പെടില്ലായിരുന്നു..... ഉറപ്പിച്ചു തന്നെ ഇത് പറയാൻ കാരണം, എണ്ണിയാലൊടുങ്ങാത്ത കലാലയങ്ങളിൽ ABVP യുടെ ഫ്ലക്സുകളും, പോസ്റ്ററുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, അവിടെയൊന്നും ഒരാൾക്കു പോലും മുറിവേറ്റിട്ടു കൂടിയില്ല...

                                           P. ശ്യാംരാജ്
                                           ABVP STATE SECRETARY

കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ

 കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ.. എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനം റദ്ദാക്കണം എന്നാവിശ്യപ്പെട്ട്...