Wednesday 31 May 2017

ABVPയുടെ പുതിയ സംസ്ഥാന സഹസംഘടനാ സെക്രട്ടറി ആർ.അശ്വിൻ




സഹപ്രവർത്തകരോടൊപ്പം നിലത്തു കിടന്ന് പോലീസിനോട് ഒച്ച വെക്കുന്ന ആ ചെറുപ്പക്കാരനാണ് ABVPയുടെ പുതിയ സംസ്ഥാന സഹസംഘടനാ സെക്രട്ടറി. 

ആർ.അശ്വിൻ എന്ന Aswin Radhakrishnan.

പഴയ സമരമുഖത്ത്
പഴയ സഹപ്രവർത്തകരോടൊപ്പം
പുതിയ ദൗത്യമേറ്റെടുക്കുന്ന
അശ്വിൻജിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ....
അതോടൊപ്പം താങ്കളുടെ പുതിയ സെന്റർ ആയ എറണാകുളത്തേക്ക് സ്വാഗതം...

#ABVP_ernakulam

Tuesday 30 May 2017

മാർക്സിസ്റ്റ് അക്രമത്തിനെതിരെ യു ളള പ്രമേയം ABVP - ദേശീയ സെക്രട്ടറി ഒ.നിധിഷ് അവതരിപ്പിച്ചു

കേരളത്തിൽ നടക്കുന്ന മാർക്സിസ്റ്റ് അക്രമത്തിനെതിരെ ABVP ദേശീയ നിർവ്വാഹ സമതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മാർക്സിസ്റ്റ് അക്രമത്തിനെതിരെ യു
ളള പ്രമേയം ABVP - ദേശീയ സെക്രട്ടറി ഒ.നിധിഷ് അവതരിപ്പിച്ചു






ABVP സംസ്ഥാന മീഡിയാ ഇൻചാർജ്
 ശ്രീ K K മനോജ് എഴുതുന്നു....

            കോടതിയിൽ ആര് കൊടുത്താലും സ്റ്റേ വാങ്ങാം. അതു കണ്ട് സഖാക്കൾ സന്തോഷിക്കുന്നതിന് വകയില്ല എന്ന് ആദ്യമേ പറയട്ടെ...

പിന്നെ കേരളം കേരളം എന്ന് പറഞ്ഞ് നിങ്ങൾ ഞെളിയുന്നതെന്തിനാണ്. കേരളം നിങ്ങൾക്ക് മാത്രമുള്ളതാണെന്ന് നിങ്ങൾ കരുതരുത്. കേരളത്തിൽ സംഘപരിവാർ വളരുകയാണെന്ന ബോധ്യം വേണം.

ഇനി നിങ്ങടെ കേരളം പറഞ്ഞല്ലോ.. ഞാൻ ചുമ്മാ അങ്ങ് സമ്മതിക്കാം... എങ്കിൽ...
1. കോഴിക്കോട് കാസർഗോഡ് മലപ്പുറം പെരുമ്പാവൂർ പൂന്തുറ എന്നിവിടങ്ങളിൽ പന്നി സുലഭമല്ലാത്തത് കിട്ടാനില്ലാത്തത് എന്തു കൊണ്ടാണ്...
2. നോമ്പ് ആയാൽ പല സ്ഥലത്തും ഭക്ഷണം പോലും കിട്ടാത്തത് എന്തുകൊണ്ട്...
3. കുരിശ് വിശ്വാസികളുടെ പ്രതീകമെന്നു പറഞ്ഞ സഖാക്കൾക്ക് എന്തുകൊണ്ട് ഗോവ് വിശ്വാസികളുടെ പ്രതീകമാകുന്നില്ല.
4. എല്ലാ മത വിശ്വാസവും സംരക്ഷിക്കാൻ മുന്നോട്ട് വരാത്തത് എന്ത് കൊണ്ട്.
5. ഈ നോമ്പ് കാലത്ത് മുസ്ലീം സഖാക്കളെ പകൽ ബീഫ് കഴിപ്പിക്കാമോ, അല്ലെങ്കിൽ പന്നിമാംസം കഴിപ്പിക്കാമോ.. അലെങ്കിൽ എന്തെങ്കിലും കഴിപ്പിക്കാമോ.
ഇതൊക്കെ നിങ്ങൾ പറഞ്ഞ കേരളത്തിൽ നടക്കുന്നു.

ഇലക്ഷന് മുമ്പ് BJP പ്രകടന പത്രികയിൽ സമ്പൂർണ ഗോവധ നിരോധനം കൃത്യമായി പറയുന്നു. അത് മുൻ നിർത്തി ഇലക്ഷൻ പ്രചരണം നടന്നു. നിങ്ങൾ പറയുന്ന കേരളത്തിൽ ഉൾപ്പെടെ BJP ദേശീയ തലത്തിൽ കേന്ദ്ര, സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വോട്ടുകൾ നേടി പല സ്ഥലത്തും വർദ്ധിപ്പിച്ച് തൂത്തുവാരി ജയിച്ചു. നിങ്ങളും മത്സരിച്ചു. പക്ഷെ നിങ്ങളെ ജനം പുറങ്കാലുകൊണ്ട് ചവിട്ടി പുറത്താക്കി. ആ പ്രകടന പത്രിക BJP നടപ്പിലാക്കുക എന്നതാണല്ലോ ജനാധിപത്യ മര്യാദ. അത് NDA ചെയ്യുന്നു.

കന്നുകാലി സംരക്ഷണം. ഗോവധ നിരോധനം BJP യുടെ, NDA യുടെ അജണ്ടയും ആണ്. അത് അറിഞ്ഞു കൊണ്ട് തന്നെയാണ് സർവ്വ മതങ്ങളിലും വിശ്വസിക്കുന്ന ഇന്ത്യൻ ജനത വോട്ടു ചെയ്തു മഹാ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചത്. NDA ഒരു സാഹചര്യത്തിലും ഇക്കാര്യം മറച്ച് വച്ചിട്ടില്ല. യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുക..

ഇനി ഇതൊന്നും BJP തുടങ്ങിയതല്ല ..

മഹാത്മ ഗാന്ധി, മദൻ മോഹൻ മാളവ്യ, സ്വാമി വിവേകാനന്ദൻ, ശ്രീനാരായണ ഗുരുദേവൻ തുടങ്ങിയവരൊക്കെ മുൻപ് പറഞ്ഞിട്ടുണ്ട് എന്ന് സഖാക്കൾ ഓർക്കണം.

ഇത് കൂടാതെ.. നെഹ്റുവും ഇന്ധിരാഗാന്ധിയും പറഞ്ഞിട്ടുണ്ട്...

കേന്ദ്ര സർക്കാർ ഉത്തരവിന്റെ അടിസ്ഥാനം Prevention of Cruelity to Animals Act 1960, ആണ്.

ജവഹർ ലാൽ നെഹ്റു പ്രധാനമന്ത്രി ആയിരിക്കെ 1960 ൽ പാർലമെന്റ് പാസ്സാക്കിയ നിയമം രാജ്യത്തു നിലവിൽ ഉണ്ട്.

പശുവിന് മാത്രമല്ല ഈ നിബന്ധന ബാധകം.1960 ലെ നിയമം അനുസരിച്ചു പശു, പോത്ത്, കാള, എരുമ , ഒട്ടകം എന്നിവ ഈ നിയമത്തിന്റെ പരിധിയിൽ വരും. കോഴി ആട് പന്നി എന്നിവക്കൊന്നും ഈ നിയമം ബാധകമല്ല.

ഇന്ത്യയിലെ 15 ഓളം സംസ്ഥാനങ്ങളിൽ ബീഫ് നിരോധിച്ചത് കോൺഗ്രസ് സർക്കാർ ആണ്.

ഇന്ദിര ഗാന്ധിയിടെ കൂടെ തെരെഞ്ഞെടുപ്പ് പോസ്റ്ററിൽ സ്വന്തം തല കൂടി വക്കാൻ ഭാഗ്യം ഉണ്ടായ ഏക മൃഗം പശു ആണ്.

നിയമം നിർമ്മാണം, അമേൻഡ്‌മെന്റ എന്നിവ കേന്ദ്ര സർക്കാർ ആണെങ്കിലും, Live Stock Management സംസ്ഥാന സർക്കാരിന്റെ പരിധിയിൽ ആണ് വരുന്നത്. നിയമം കൃത്യമായി നടപ്പാക്കേണ്ടത് അതത് സംസ്ഥാന സർക്കാറുകൾ ആണ്. കേരളത്തിൽ ഈ നിയമം ഉറപ്പാക്കേണ്ടത് പിണറായി വിജയന്റെ സർക്കാർ ആണ്.

അവസാനം പറയട്ടെ... FB യിലെ ഗീർവാണമല്ല ജനസ്വധീനത്തിന്റെ അളവ്, അതിന് ജനങ്ങളിലേക്ക് ഇറങ്ങണം നല്ല സംഘടനാ പ്രവർത്തനം വേണം. അത് ഇന്ത്യയിൽ സംഘപരിവാറിന് CPM നേക്കാൾ വളരെ വലുതാണെന്ന് മനസിലാക്കുക..

Saturday 20 May 2017




ABVP ദേശീയ സെക്രട്ടറി ശ്രീ O. നിധീഷ് എഴുതുന്നു....

കളളസ്വാമിക്ക് പെൺകുട്ടി കൊടുത്ത ശിക്ഷ കേരളം ആഗ്രഹിച്ചത്.
ഗോവിന്ദച്ചാമിക്കും, ജിഷയെ കൊലചെയ്തവനും കിട്ടേണ്ടുന്ന ശിക്ഷ ഇത് തന്നെയായിരുന്നു...
"സ്തീകളുടെ ശരീരത്തിൽ അനുവാദമില്ലാതെ സ്പർശിച്ചാൽ വെട്ടേണ്ടത് കൈയ്യല്ല " ശിരസ്സാണ് " എന്ന ബാഹുബലിയിലെ ഡയലോഗിന് ഏറ്റവും കൂടുതൽ കൈയ്യടി കിട്ടുന്നതും ഈ പ്രതിഷേധത്തിന്റെ തെളിവാണ്.
-സ്ത്രീ പീഢനത്തിനെതിരെ ശക്തമായ ശിക്ഷ നടപ്പിലാക്കുക-


ABVP സ്റ്റേറ്റ് സെക്രട്ടറി P. ശ്യാംരാജ് എഴുതുന്നു....

പീഢനങ്ങൾ നടക്കുമ്പോൾ, പീഢിപ്പിക്കപ്പെട്ടവരോടുള്ള അനുകമ്പയും, ചെറുത്തു നിന്നവരോടുള്ള ആരാധനയും വേണ്ടതു തന്നെയാണ്. എന്നാൽ അതിലും ആവശ്യം പൊതു സമൂഹത്തിന്റെ മനസ്ഥിതി മാറുക എന്നുള്ളതാണ്.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കിയപ്പോൾ നമ്മുടെ രോഷം അണപൊട്ടിയൊഴുകി, "അവനെ എനിക്കു വിട്ടു തരൂ" എന്ന് ഫേസ് ബുക്കിൽ ആക്രോശിച്ചു. അന്ന് സോഷ്യൽ മീഡിയകളിൽ സാമൂഹിക പ്രതിബദ്ധത തെളിയിച്ച പലരും പിന്നീട് മിഷേൽ മരിച്ചപ്പോൾ ഒരു മെഴുകുതിരി പോലും കത്തിക്കാൻ കൂട്ടാക്കിയില്ല.

സൗമ്യ ബലാത്സംഗം ചെയ്യപ്പെട്ടപ്പോൾ, തൊട്ടടുത്ത കമ്പാർട്ട്മെന്റിലിരുന്ന ആളുകൾ, സൗമ്യയുടെ കരച്ചിൽ കേട്ടിട്ടു കൂടി ഒന്ന് തിരിഞ്ഞു നോക്കാൻ തയ്യാറായില്ല. അവരിൽ ഒരാളെങ്കിലും ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ ചിലപ്പോൾ സൗമ്യയുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു. ഒരു പക്ഷേ അക്കൂട്ടരും കോടതി വിധി വന്നപ്പോൾ പോസ്റ്റ്  ചെയ്തിട്ടുണ്ടാവും"feeling angry"

 അടഞ്ഞ മുറികളിലെ ഒറ്റയ്ക്കുള്ള പ്രാർത്ഥനകളും പൂജകളും ഒഴിവാക്കപ്പെടണം. ചെയ്തത് സ്വന്തം മതത്തിൽ പെട്ടവരാണെങ്കിലും അവരെ തള്ളിപ്പറയാൻ നാം തയ്യാറാവണം. പീഡിപ്പിച്ച പൂജാരിയെ ഹിന്ദുവും, വികാരിയെ ക്രിസ്ത്യാനിയും, ഉസ്താദിനെ മുസ്ലീമും തള്ളിപ്പറയാത്തിടത്തോളം കാലം, മതത്തെയും വിശ്വാസത്തേയും ഉപയോഗിച്ചുള്ള പീഡനങ്ങൾ തുടർന്നു കൊണ്ടേയിരിക്കും.രാഷ്ട്രീയത്തിലും ഇങ്ങനെ തന്നെ. സ്വന്തം പ്രസ്ഥാനം ചെയ്യുന്ന എന്ത് തെറ്റിനേയും ന്യായീകരിക്കുന്ന ന്യായീകരണത്തൊഴിലാളിയായി നാം മാറരുത്.

ചെറുത്തു നിന്ന പെൺകുട്ടിയ്ക്ക് പൂർണ പിന്തുണ നൽകുന്നു.

https://m.facebook.com/story.php?story_fbid=1340682249350837&id=100002272232975 

Tuesday 9 May 2017

ABVP സ്റ്റേറ്റ് സെക്രട്ടറി P. ശ്യാംരാജ് എഴുതുന്നു...
"പെണ്ണിന്റെ ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിച്ചവന്റെ കൈവിരലല്ല, തലയാണ് അറുക്കേണ്ടതെന്ന് സിനിമയിൽ പറഞ്ഞപ്പോൾ കയ്യടിച്ചവരാണ് നമ്മൾ....."
- എ.ബി.വി.പി സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ് എഴുതുന്നു....
പതിനൊന്ന് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇന്ത്യയിൽ NEET എഴുതിയത്.അതിൽ പകുതിയിലധികം പെൺകുട്ടികളാണ്.
സ്വാഭാവികമായും എല്ലാ സ്ഥലങ്ങളിലും അടിവസ്ത്രത്തിലെ മെറ്റൽ ഹുക്കിനെപ്പറ്റി മനസിലാക്കിയിട്ടുണ്ടാവും. അവിടൊക്കെ മാനുഷിക പരിഗണന വച്ച് വിദ്യാർത്ഥിനികളെ പരീക്ഷ എഴുതാൻ അനുവദിച്ചിട്ടും ഉണ്ടാവും.. കൊവ്വപ്പുറം പീസ് സ്കൂളിന് മാത്രം ഇത്ര പ്രത്യേകത എന്ത് ?
എല്ലാവരും വളരെ പ്രതീക്ഷയോടെ ഒരു പ്രത്യേക മാനസികാവസ്ഥയിലാണ് പരീക്ഷ എഴുതാൻ വരുന്നത്. ചെറിയ മാനസിക വിഷമം പോലും വലിയ അളവിൽ പെർഫോമൻസിനെ ബാധിക്കുകയും ചെയ്യും. ലോഹ വസ്തുക്കൾ അകത്തു കയറ്റരുതെന്ന് നിയമം ഉണ്ടെങ്കിലും വെറുമൊരു ഹുക്കിനെക്കുറിച്ച്, ഇത്ര പുലിവാലാകുമെന്ന് ആരും ചിന്തിച്ചിട്ടുണ്ടാവില്ല..
ഇനി, ഒരു മെറ്റൽ ഹുക്ക് കൊണ്ട് പരീക്ഷയിൽ എന്തു ചെയ്യാനാണ് ?ഈ സമാന്യബോധം ഉള്ളത് കൊണ്ടാണ് ഇന്ത്യയിലെ പീസ് സ്കുൾ ഒഴികെയുള്ള സ്ഥലങ്ങളിലെ അധികൃതർ പെൺകുട്ടികളെ പരീക്ഷയെഴുതാൻ അനുവദിച്ചത്..
മുലക്കച്ച ധരിക്കാൻ വേണ്ടി സമരം നടത്തിയ നാടാണ് നമ്മുടേത്. പെണ്ണിന്റെ ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിച്ചവന്റെ കൈവിരലല്ല, തലയാണ് അറുക്കേണ്ടതെന്ന് സിനിമയിൽ പറഞ്ഞപ്പോൾ കയ്യടിച്ചവരാണ് നമ്മൾ.
ഇവിടെ നിയമത്തിന് നിർവചിക്കാൻ കഴിയാത്ത ഒരു വ്യക്തിത്വം പെണ്ണിനില്ലേ? സ്വന്തം സ്ത്രീത്വം സംരക്ഷിക്കാൻ ഒരടി വസ്ത്രം ധരിച്ചപ്പോൾ അത് കൊടിയ പാതകമായി ചിത്രീകരിക്കപ്പെടുന്നതെങ്ങനെയാണ്.? ആ സ്ത്രീത്വത്തിന് ക്ഷതമേറ്റതു കൊണ്ടല്ലേ പെൺകുട്ടികൾ കരഞ്ഞത്?
സ്വന്തം അമ്മയോ സഹോദരിയോ അടിവസ്ത്രം ഉരിഞ്ഞ് വിതുമ്പിയ കണ്ണുകളുമായി നമ്മുടെ കയ്യിൽ തരേണ്ടി വരുന്ന രംഗം ഒന്നാലോചിച്ചു നോക്കൂ.. കൊടിയ പാതകമല്ലാതെ മറ്റെന്ത് ?
ഇവിടെയാണ് സ്കൂൾ അധികൃതരുടെ മാനസിക രോഗം നാം മനസിലാക്കേണ്ടത്. അവർ തന്നെയാണ് തെറ്റുകാരും..ലോഹ വസ്തുക്കൾ കൊണ്ടുവരരുത് എന്നത് നിയമമാണ്. ആഭരണങ്ങളും, നീളമുള്ള കുപ്പായകൈകളും മറ്റും ഒഴിവാക്കുകയും ചെയ്യണം.എന്നാൽ അതിന്റെ പേരിൽ അടിവസ്ത്രം അഴിപ്പിക്കുന്നത് ഒഴിവാക്കാമായിരുന്നു. ലക്ഷക്കണക്കിന് മറ്റു വിദ്യാർത്ഥിനികളെ പരീക്ഷ എഴുതിച്ചതു പോലെ.
ഇതിനർത്ഥം നാളെ മുതൽ സർവാഭരണ വിഭൂഷിതരായി ചാക്കിൽ പൊതിഞ്ഞ് കെട്ടി പോകണമെന്നല്ല. കൈ നീളമുള്ള കുപ്പായങ്ങൾ കോപ്പിയടിക്കാൻ സഹായിക്കും. തല മൂടിയ വസ്ത്രങ്ങളും അങ്ങനെ തന്നെ. മുണ്ടും അങ്ങിനെ തന്നെ.
വയർ നിറഞ്ഞിട്ടും ആർത്തി മൂത്ത് വെട്ടി വിഴുങ്ങുന്നവനോട് ഇനിയും ഭക്ഷണം കഴിക്കരുതെന്ന് നമുക്ക് പറയാം.എന്നാൽ ജീവൻ നില നിർത്താൻ ഒരിറ്റു ഭക്ഷണം കഴിക്കുന്നവനോടോ? രണ്ടിനേയും രണ്ടായി മനസിലാക്കണം.. ഫാഷൻ ഷോയ്ക്ക് പോകുന്നതു പോലെ പരീക്ഷ എഴുതാൻ പോകരുത്.. അതിനർത്ഥം അടിവസ്ത്രം ധരിക്കരുത് എന്നല്ല..
നിയമപ്രകാരം അർഹതപ്പെട്ടതായിട്ടു കൂടി, പാഞ്ചാലിയുടെ വസ്ത്രമുരിഞ്ഞ ദുശ്ശാസനനല്ല, അവളുടെ മാനം കാക്കാൻ വസ്ത്രം നൽകിയ ശ്രീകൃഷ്ണനാണ് നമ്മുടെ ഈശ്വരൻ.

https://www.facebook.com/abvpekm/

Saturday 6 May 2017

ABVP സംസ്ഥാന ഓറിയന്റേഷൻ ശിബിരം

https://www.facebook.com/abvpekm/
അഖിലേന്ത്യാ സഹ സംഘടന സെക്രട്ടറി G. ലക്ഷ്മൺ ഉദ്ഘാടനം ചെയ്യുന്നു.. ABVP സംസ്ഥാന പ്രസിഡന്റ് C. K രാഖേഷ്, ABVP സംസ്ഥാന സെക്രട്ടറി P. ശ്യാം രാജ് എന്നിവർ സമീപം.... പാലക്കാട് ജില്ലയിലെ പട്ടാമ്പി CGM ഹയർ സെക്കണ്ടറി സ്കൂളിൽ..



Facebook link - https://m.facebook.com/story.php?story_fbid=1769789569703835&id=1216755931673871

Monday 1 May 2017

 ABVP ERNAKULAM


യുവത്വം അഗ്നിയാണ്.... അഗ്നിയുടെ നിറമോ കാവിയും.... അഖില ഭാരതീയ വിദ്യാർത്ഥി പരിക്ഷത് എറണാകുളം... വിദ്യാർത്ഥി പരിക്ഷതിന്റെ ലക്ഷ്യം കേവലം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിച്ച് നൽകുക എന്നതല്ല മറിച്ച് നാം ഇന്ന് ജീവിക്കുന്ന സമൂഹത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങളിൽ ഇടപെടുകയും അവയ്ക്ക് പരിഹാരം കാണുകയും അതോടൊപ്പം സമൂഹത്തിലെ സാദാരണക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കുകയും അവയ്ക്ക് എങ്ങനെ ഒരു പരിഹാരം കണ്ടെത്താൻ സാധിക്കുമെന്ന് അവരോടൊപ്പം ചിന്തിക്കുകയും ആ പ്രശ്നങ്ങൾ തീരുന്നതുവരെ അവരോടൊപ്പം നിൽക്കുകയും, ഇന്നെത്തെ വിദ്യാർത്ഥി നാളെത്തെ പൗരൻ അല്ല മറിച്ച് ഇന്നത്തെ വിദ്യാർത്ഥി ഇന്നത്തെ പൗരൻ തന്നെ ആണ് എന്ന് അവർക്ക് മനസ്സിലാക്കി കൊടുക്കുകയും അവർക്ക് അവരുടെ സാമൂഹിക ഉത്തരവാദിത്യങ്ങൾ മനസ്സിലാക്കി കൊടുക്കുവാനും ശ്രമിക്കുന്ന ഒരു പ്രസ്ഥാനമാണ് വിദ്യാർത്ഥി പരിക്ഷത്.

ABVP ERNAKULAM OFFICIAL FACEBOOK PAGE - https://www.facebook.com/abvpekm/ ABVP twitter ID - https://twitter.com/AbvpErnakulam

ABVP ERNAKULAM YOUTUBE - https://www.youtube.com/watch?v=wrjRaxkDF6U

ABVP KERALA OFFICIAL PAGE - https://www.facebook.com/ABVPKeralaOf... Mail ID - abvpkerala@gmail.com http://kerala.abvp.org/ #abvpernakulam #abvpkerala #abvp

കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ

 കേരളം ഭരിക്കുന്നത് പിൻവാതിൽ സർക്കാർ.. എം ബി രാജേഷിന്റെ ഭാര്യയുടെ കാലടി സംസ്‌കൃത സർവകലാശാലയിലെ പിൻവാതിൽ നിയമനം റദ്ദാക്കണം എന്നാവിശ്യപ്പെട്ട്...